Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കേരളത്തിൽ കടന്ന് പാർട്ടി കൊടിമരങ്ങൾ പിഴുതുമാറ്റി; തഹസീർദാറും സംഘവും നടപടി എടുത്തതുകൊടിമരങ്ങൾ തമിഴ്‌നാട്ടിലെന്നു വാദിച്ച്; വഴിവിളക്ക് മുറിച്ചു മാറ്റാനും ശ്രമം; കമ്പംമെട്ടിലെ അതിർത്തിയിൽ വീണ്ടും സംഘർഷം

തമിഴ്‌നാട് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കേരളത്തിൽ കടന്ന് പാർട്ടി കൊടിമരങ്ങൾ പിഴുതുമാറ്റി; തഹസീർദാറും സംഘവും നടപടി എടുത്തതുകൊടിമരങ്ങൾ തമിഴ്‌നാട്ടിലെന്നു വാദിച്ച്; വഴിവിളക്ക് മുറിച്ചു മാറ്റാനും ശ്രമം; കമ്പംമെട്ടിലെ അതിർത്തിയിൽ വീണ്ടും സംഘർഷം

നെടുങ്കണ്ടം: കേരള-തമിഴ്‌നാട് അതിർത്തിയായ കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ വീണ്ടും സംഘർഷം. തമിഴ്‌നാട് റവന്യൂ ഉദ്യോഗസ്ഥരും പൊലീസ് സംഘവും കേരള അതിർത്തിയിൽ കടന്നുകയറി സി.പി.എം., ബിജെപി., ഐ.എൻ.ടി.യു.സി. എന്നീ സംഘടനകളുടെ കൊടിമരങ്ങൾ പിഴുതുമാറ്റി. തമിഴ്‌നാടിന്റെ സ്ഥലത്താണ് കൊടിമരങ്ങൾ നിൽക്കുന്നതെന്ന അവകാശവാദമുന്നയിച്ചാണിത്.

ശനിയാഴ്ച വൈകീട്ട് 4.20നാണ് അപ്രതീക്ഷിതമായി തമിഴ്‌നാട് റവന്യൂ ഉദ്യോഗസ്ഥർ പൊലീസ് സന്നാഹവുമായെത്തിയത്. ഉത്തമപാളയം ഡിവൈ.എസ്‌പി., തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടിമരം നീക്കം ചെയ്തത്. മന്ത്രി എം.എം.മണിയുടെ സന്ദർശനത്തിനുശേഷം കഴിഞ്ഞ ദിവസമാണ് സി.പി.എം. ഇവിടെ കൊടിമരം നാട്ടിയത്. കൊടിമരം നീക്കം ചെയ്തശേഷം സംഘം അതിർത്തിയിൽ നിന്ന വഴിവിളക്ക് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിച്ചത് കമ്പംമെട്ട് എസ്.ഐ. ഷനൽകുമാർ തടഞ്ഞു. തുടർന്ന് ഷനൽകുമാറും തമിഴ്‌നാട് പൊലീസുമായി വാക്കേറ്റമുണ്ടായി.

നെടുങ്കണ്ടം സിഐ റെജി എം.കുന്നിപ്പറമ്പൻ, എസ്.ഐ. പി.ടി.ബിജോയി എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തമിഴ്‌നാട്ടിൽനിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. രാത്രി വൈകിയും ഇരുസംസ്ഥാനങ്ങളുടെ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് വകുപ്പ് മൊഡ്യൂൾ കണ്ടെയ്നർ സ്ഥാപിച്ചതും കരുണാപുരം പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതും തമിഴ്‌നാട് എതിർത്തിരുന്നു. തുടർന്നുണ്ടായ അതിർത്തി തർക്കം ധാരണയിലെത്താതെ നീളുന്നതിനിടയിലാണ് ശനിയാഴ്ചത്തെ സംഭവം. ഇരുസംസ്ഥാനങ്ങളും വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന അതിർത്തിക്കല്ലുകൾ കാണാതായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP