Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പകക്കാനത്ത് മന്ത്രവാദി കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകം: പ്രതികളെ പൊലീസ് അഴിക്കുള്ളിലാക്കിയത് ദിവസങ്ങൾക്കുള്ളിൽ; മികവുറ്റ അന്വേഷണ നേതൃത്വത്തിന് തൊടുപുഴ ഡിവൈഎസ്‌പി കെ.പി.ജോസിന് ബാഡ്ജ് ഓഫ് ഓണർ

കമ്പകക്കാനത്ത് മന്ത്രവാദി കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകം: പ്രതികളെ പൊലീസ് അഴിക്കുള്ളിലാക്കിയത് ദിവസങ്ങൾക്കുള്ളിൽ; മികവുറ്റ അന്വേഷണ നേതൃത്വത്തിന് തൊടുപുഴ ഡിവൈഎസ്‌പി കെ.പി.ജോസിന് ബാഡ്ജ് ഓഫ് ഓണർ

പ്രകാശ് ചന്ദ്രശേഖർ

കാലടി: കമ്പകക്കാനം കൂട്ടകൊലക്കേസ്സ് പ്രതികളെ ദിവസങ്ങൾക്കുള്ളിൽ അഴിക്കുള്ളിലാക്കിയതിന് തൊടുപുഴ ഡി വൈ എസ് പി കെ പി ജോസിന് ഡിജിപിയുടെ ആദരം എറണാകുളം കാലടി സ്വദേശിയായ ഇദ്ദേഹത്തിന് കെ പി ജോസിന് ഡിജിപിയുടെ പൊലീസിലെ മികച്ച സേവനത്തിന് ഡി ജി പി ബാഡ്ജ് ഓഫ് ഓണർ പദവി നൽകിയാണ് ആദരിച്ചത്.

2018 ഓഗസ്റ്റ് ഒന്നിന് തൊടുപുഴ വണ്ണപ്പുറം കമ്പക കാനത്ത് ഒരു കുടുബത്തിലെ 4 പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ പിടികൂടിയ മികവുറ്റ പൊലീസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് പരിഗണിച്ചാണ് ഡി ജി പി കെ പി ജോസിന്
ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചിട്ടുള്ളത്.. തൊടുപുഴയിലെ ഒരു കുടുംബത്തിലെ നാലു പേരെ കാണാനില്ലെന്ന് പരാതിയുടെ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഈ കേസിന്റെ അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്‌പി ആയിരുന്ന കെ പി ജോസി നായിരുന്നു. മന്ത്രവാദവും അതിനെത്തുടർന്നുള്ള വൈരാഗ്യവും നിമിത്തം പ്രതികൾ നടത്തിയ കൊലപാതകത്തിൽ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജൂൻ എന്നിവരെയാണ് കൊല്ലപ്പെട്ടത്.

നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പഴുതടച്ചുള്ള ശക്തമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശത്തുനിന്നും കണ്ടെത്തുകയായിരുന്നു. സൂക്ഷ്മവും, വ്യക്തവുമായ രീതിയിൽ ഈ കേസ് കൈകാര്യം ചെയ്തു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നിസ്തൂലമായ പൊലീസ് സേവനത്തിനാണ് ഡിജിപി ബാഡ്ജ് ഓഫ് ഓണർ നൽകിയത്. കാലടി ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ സ്വദേശിയാണ് ഡിവൈഎസ്‌പി കെ.പി.ജോസ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി അങ്കമാലി കോതമംഗലം , ചാലക്കുടി, കുന്നുംകുളം, ഹരിപ്പാട്, എന്നിവിടങ്ങളിലായി എസ് ഐ ആയിസേവനം നടത്തി. തൃശൂരിൽ അസിസ്റ്റന്റ് കമ്മീഷണർ ആയും, വിജിലൻസ്, സ്‌പെഷൽ ബ്രാഞ്ച് തുടങ്ങിയവയിലും പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP