Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഒരു പുതിയ ഇന്ത്യ ജനിക്കുമെന്ന് മധുരമായി നുണ പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു; ജനങ്ങൾക്ക് കൂടി അധികാരം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക; ഈ ജനവിരുദ്ധ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ല; പൗരത്വ ബില്ലിൽ നിലപാട് കടുപ്പിച്ച് കമൽഹാസൻ

ഒരു പുതിയ ഇന്ത്യ ജനിക്കുമെന്ന് മധുരമായി നുണ പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു; ജനങ്ങൾക്ക് കൂടി അധികാരം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക; ഈ ജനവിരുദ്ധ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ല; പൗരത്വ ബില്ലിൽ നിലപാട് കടുപ്പിച്ച് കമൽഹാസൻ

സ്വന്തം ലേഖകൻ

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാരിനെതിരെ കമൽഹാസൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാരിനെ കൊണ്ട് പിൻവലിപ്പിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഒരു പുതിയ ഇന്ത്യ ജനിക്കുമെന്ന് മധുരമായി നുണ പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മക്കൾ നീതി മയ്യം സ്ഥാപകൻ കൂടിയാണ് കമൽ ഹാസൻ.

ജനങ്ങൾക്ക് കൂടി അധികാരം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക. ഈ ജനവിരുദ്ധ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ലെന്നും നമ്മളാരും വിശ്രമിക്കരുതെന്നും കമൽഹാസൻ പറയുന്നു. തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങളെ അവർ വഞ്ചിച്ചു. അവർ യജമാനന്മാരെ അനുസരിക്കുന്നു. അവരുടെ യജമാനന്മാർ ആരാണെന്ന് നിങ്ങൾക്കറിയാം.

ചിലർക്ക് ബിജെപിയോടുള്ള ഭയം നിലനിൽക്കുന്നുണ്ടെന്നും മിക്ക ശബ്ദങ്ങളേയും അവർ അടക്കിനിർത്തുകയാണെന്നും കമൽ ഹാസൻ പറഞ്ഞു. തൂത്തുക്കുടി പൊലീസ് വെടിവയ്‌പ്പ് പോലുള്ള സംഭവങ്ങൾ അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP