Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെക്കോർഡ് നേട്ടം ആവർത്തിക്കാനാവാതെ കമ്പളയിലെ ഉസൈൻ ബോൾട്ട്; പൈവളികെയിലെ മത്സരത്തിൽ രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക്; രണ്ട് ദിവസമായി നടന്ന മത്സരത്തിൽ എത്തിയത് 95 ജോടി പോത്തുകളുടെ ടീമുകൾ

റെക്കോർഡ് നേട്ടം ആവർത്തിക്കാനാവാതെ കമ്പളയിലെ ഉസൈൻ ബോൾട്ട്; പൈവളികെയിലെ മത്സരത്തിൽ രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക്; രണ്ട് ദിവസമായി നടന്ന മത്സരത്തിൽ എത്തിയത്  95 ജോടി പോത്തുകളുടെ ടീമുകൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട് : കമ്പള മത്സരത്തിലെ 'ഉസൈൻ ബോൾട്ട്' ശ്രീനിവാസ് ഗൗഡ പൈവളികെയിൽ നടന്ന മത്സരത്തിൽ രണ്ടിനങ്ങളിൽ ഒന്നാമതെത്തിയെങ്കിലും റെക്കോർഡ് നേട്ടം ആവർത്തിക്കാനായില്ല. മൊത്തം നാലിനങ്ങളിൽ മത്സരിച്ചപ്പോൾ രണ്ടിനങ്ങളിൽ രണ്ടാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 142 മീറ്റർ ദൂരമുള്ള ട്രാക്കിൽ 13.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡിട്ടതാണ് നേരത്തെ ശ്രീനിവാസ് ഗൗഡയെ ഉസൈൻ ബോൾട്ടിനോട് ഉപമിക്കാനിടയാക്കിയത്. എന്നാൽ പൈവളികെയിൽ ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളിൽ 131 മീറ്റർ നീളമുള്ള ട്രാക്ക് 12:47, 13:11, 12:94, 12.51 എന്നിങ്ങനെ സമയമെടുത്താണ് ഗൗഡ ഫിനിഷ് ചെയ്തത്.

മത്സരത്തിനെത്തുന്ന പോത്തുകളുടെ പ്രായം കണക്കാക്കി ഹഗ്ഗ ഇരിയ, ഹഗ്ഗ കിരയ്യ, നഗിലു ഇരിയ്യ, നെഗിലു കിരിയ, അഡ്ഡഹല കെ എന്നിവിഭാഗത്തിലാണ് മത്സരം. 130 മുതൽ 145 വരെ മീറ്റർ ദൂരമുള്ള ട്രാക്കിലാണ് കമ്പള മത്സരം. ഇതിൽ 100 മീറ്റർ മറികടക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് പലരും ശ്രീനിവാസ ഗൗഡയെ ഉസൈൻ ബോൾട്ടുമായി താരതമ്യം ചെയ്തത്. രണ്ട് ദിവസമായി നടന്ന കമ്പള മത്സരത്തിന് കാസർകോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നായി 95 ജോടി പോത്തുകളുടെ ടീമുകളാണ് മത്സര രംഗത്ത് എത്തിയത്.

കമ്പള (പോത്തോട്ടം) മത്സരത്തിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന 'വേഗം' കൊണ്ട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിയാണ് കമ്പള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ ഗൗഡ. ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കമ്പള മത്സരത്തിൽ മൂഡബദ്രിയിൽ നിന്നുള്ള ശ്രീനിവാസ ഗൗഡ 13.62 സെക്കൻഡുകൊണ്ട് 145 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ഇതിൽ 100 മീറ്റർ പൂർത്തിയാക്കാനെടുത്തത് വെറും 9.55 സെക്കൻഡാണെന്നായിരുന്നു റിപ്പോർട്ട്.

100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ലോകറെക്കോഡുകാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ ശ്രീനിവാസ ഗൗഡ താരമായിരുന്നു. പിന്നാലെ ഗൗഡയെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലകർ നടത്തുന്ന ട്രയൽസിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP