Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒരു സാംസ്‌കാരിക പ്രവർത്തനും തന്നെ വിളിച്ചില്ല; സന്മനസ് ഉണ്ടായത് സക്കറിയയ്ക്കുമാത്രം; മറ്റൊന്നുമില്ലാത്തതിനാൽ പുസ്തകം കത്തിക്കുന്നു; ഇനിയും കത്തിക്കലുകളുണ്ടാകട്ടെ': 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' കത്തിച്ചു പ്രതിഷേധിച്ചു കമൽ സി ചവറ

'ഒരു സാംസ്‌കാരിക പ്രവർത്തനും തന്നെ വിളിച്ചില്ല; സന്മനസ് ഉണ്ടായത് സക്കറിയയ്ക്കുമാത്രം; മറ്റൊന്നുമില്ലാത്തതിനാൽ പുസ്തകം കത്തിക്കുന്നു; ഇനിയും കത്തിക്കലുകളുണ്ടാകട്ടെ': 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' കത്തിച്ചു പ്രതിഷേധിച്ചു കമൽ സി ചവറ

കോഴിക്കോട്: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയിലെ പൊലീസ് വേട്ടയാടലിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ കമൽസി ചവറ തന്റെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന വിവാദ നോവൽ കത്തിച്ചു പ്രതിഷേധിച്ചു. വൈകിട്ട് നാലിന് കോഴിക്കോട്ട് കിഡ്സൻ കോർണറിൽ വച്ചാണ് പുസ്തകം കത്തിച്ചു പ്രതിഷേധം നടന്നത്. മറ്റൊന്നും കത്തിക്കാൻ ഇല്ലാത്തതിനാലാണ് പുസ്തകം കത്തിക്കുന്നത്. സർക്കാർ നിലപാട് അറിയുന്നത് വരെ താൻ എഴുത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് പീഡനത്തിൽ പ്രതിഷേധിച്ച് എഴുത്തു നിർത്തുകയും പുസ്തകം കത്തിക്കുമെന്നും വ്യാഴാഴ്ച ഫേസ്‌ബുക്കിലൂടെ കമൽ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ, കമലിനെതിരേ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്നു വ്യക്തമാക്കി. കമലിനെതിരെ അന്വേഷണം നടക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്നും ഡിജിപി പറഞ്ഞു. പരാതി ഉയർന്നതിനെ തുടർന്ന് കേസിലെ എല്ലാ തുടർനടപടികളും നിർത്തിവച്ചിരിക്കുന്നു. 124 എ പ്രകാരം എടുത്ത കേസ് പുനപരിശോധിക്കുകയാണ്. ആ കേസിലെ എല്ലാ തുടർനടപടികളും നിർത്തിവച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

എ്ന്നാൽ പുസ്തകം കത്തിച്ചു പ്രതിഷേധിക്കാനുള്ള തീരുമാനവുമായി കമൽ സി. ചവറ മുന്നോട്ടു പോകുകയായിരുന്നു. ഡിജിപിയുടെ അവകാശവാദം സംബന്ധിച്ചും കമൽ പ്രതികരിച്ചു. ഇതിനുമുമ്പും ഇത് തന്നെയാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ കുറ്റവാളിയാണെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ പൊലീസിന്റെ വാക്കുകളെ വിശ്വസിക്കുന്നില്ലെന്നും കമൽ കൂട്ടിച്ചേർത്തു.

പുസ്തകം കത്തിക്കുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം തന്നെ കോഴിക്കോടോ കേരളത്തിലോ ഉള്ള പ്രധാന സാംസ്‌കാരിക പ്രവർത്തകർ ബന്ധപ്പെടുകയോ കത്തിക്കരുതെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു കമൽ പറഞ്ഞു. എന്നാൽ ഒരുപാട് സാധാരണക്കാർ ഫോണിൽ വിളിച്ച് സംസാരിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ എന്നെ വിളിച്ചത് സക്കറിയ മാത്രമാണ്. കത്തിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും അത് സമരമാർഗമെന്ന നിലയിൽ ഉൾക്കൊള്ളുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അവസാനമായി ഡിജിപി ഇറക്കിയ സർക്കുലറിനെ കുറിച്ചും കമൽ വ്യക്തമാക്കി. തന്നെ മാത്രം പ്രതി ചേർക്കാത്ത വിധത്തിൽ ഇറങ്ങിയ ഒരു സർക്കുലറാണിത്. യുഎപിഎ അടക്കമുള്ള എല്ലാ കേസുകളും പുനപരിശോധിക്കാമെന്നുമാണ് പറഞ്ഞത്. അതിൽ യാതൊരു വിശ്വാസവും ഇല്ലാത്തതുകൊണ്ടാണ് പുസ്തകം കത്തിക്കുന്നത്. നദിയുടേയും കമലിന്റേയും പേരിൽ കേസില്ല, തെളിവില്ല. അറസ്റ്റ് ചെയ്തിട്ടില്ല, യുഎപിഎ കേസ് എടുത്തിട്ടില്ല, കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് മുമ്പ് പറഞ്ഞ പിണറായിയുടെ പൊലീസ് കോടതിയിൽ പറയുന്നത് നദിയും കമലും കുറ്റവാളി തന്നെയാണെന്നാണ്.

എന്തുകൊണ്ട് പുസ്തകം കത്തിക്കുന്നത് എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ, പുസ്തകമല്ലാതെ മറ്റൊന്നും തനിക്ക് കത്തിക്കാനില്ല. ഇതിനുശേഷം ഒരുപാട് കത്തിക്കലുകൾ കേരളത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കൾക്ക് പേടിക്കാത്ത വിധത്തിൽ സമരരംഗങ്ങളിലേക്ക് പോകാൻ പറ്റുന്ന അവസ്ഥ തിരിച്ചുപിടിക്കാൻ കഴിയുമെന്നും വിചാരിക്കുന്നു. ഇല്ല എന്നുണ്ടായാൽ ഞാൻ ഇതോടുകൂടി എഴുത്ത് നിർത്തുകയാണ്. 'ശ്മശാനങ്ങളുടെ പുസ്തകം' മാത്രമാണ് ഞാൻ കത്തിക്കുന്നത്. മറ്റു പുസ്തകങ്ങൾ ഷെൽഫുകളിൽ സംരക്ഷിക്കപ്പെടട്ടെ, പുതിയ പുസ്തകങ്ങൾ എഴുതപ്പെടട്ടെ. സർക്കാരിന്റെ നയം എന്താണെന്ന് അറിയും വരെ എഴുത്തും നിർത്തുകയാണെന്നും കമൽ സി. ചവറ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP