Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോരകുഞ്ഞിനെ വരെ പങ്കെടുപ്പിച്ചു; കുട്ടികളെ നിർബന്ധിപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു; പൗരത്വ നിയമത്തിനെതിരെ സിനിമക്കാർ നടത്തിയ ലോങ്ങ് മാർച്ചിനെതിരെ പരാതിയുമായി യുവമോർച്ച; കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരിവാറുകാരൻ പരാതി കൊടുത്തത് സന്ദീപ് വാര്യരുടെ റെയ്ഡ് ഭീഷണിക്ക് പിന്നാലെ

ചോരകുഞ്ഞിനെ വരെ പങ്കെടുപ്പിച്ചു; കുട്ടികളെ നിർബന്ധിപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു; പൗരത്വ നിയമത്തിനെതിരെ സിനിമക്കാർ നടത്തിയ ലോങ്ങ് മാർച്ചിനെതിരെ പരാതിയുമായി യുവമോർച്ച; കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരിവാറുകാരൻ പരാതി കൊടുത്തത് സന്ദീപ് വാര്യരുടെ റെയ്ഡ് ഭീഷണിക്ക് പിന്നാലെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് കാട്ടിയാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി.

പൊരിവെയിലിൽ പിഞ്ചുകുട്ടികളെ അടക്കം തെരുവിൽ ഇറക്കിയെന്ന് കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. മാർച്ചിൽ അഞ്ച് മാസം പ്രായമായ കുട്ടിയെ വരെ സംഘാടകർ പങ്കെടുപ്പിച്ചിരുന്നു. 14 വയസിൽ താഴെയുള്ള കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ രീതിയിൽ അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണിനാണ് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗമായ ബി.ജി വിഷ്ണു പരാതി നൽകിയിരിക്കുന്നത്.

കുട്ടികളെ ഇത്തരമൊരു സമരത്തിൽ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് പങ്കെടുപ്പിക്കാൻ പാടില്ലെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും വിഷ്ണു തന്റെ പരാതിയിൽ പറയുന്നുണ്ട്. പരിപാടിയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമി ചെയർമാൻ കമാലുദീൻ, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണു തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സംവിധായകൻ കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ എസ് മാധവൻ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളും അണിനിരന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലാണ് അവസാനിച്ചത്.

പ്രതിഷേധത്തിന് പിന്നാലെ സിനിമാക്കാർക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാക്കാർ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചപ്പോൾ, ഭീഷണിയുടെ സ്വരത്തിലാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ പ്രതികരിച്ചത്. പ്രതിഷേധിച്ചവർക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഇൻകം ടാക്‌സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യർ ഭീക്ഷണി മുഴക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP