Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്ലട ബസിലെ ക്രൂര മർദ്ദനം: പൊലീസ് റിപ്പോർട്ട് ജൂൺ 26നകം ഹാജരാക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ; സിറ്റിങ്ങിൽ വിശദീകരണം ഫയൽ ചെയ്യണമെന്ന് ബസുടമ കല്ലട സുരേഷിന് നിർദ്ദേശം

കല്ലട ബസിലെ ക്രൂര മർദ്ദനം: പൊലീസ് റിപ്പോർട്ട് ജൂൺ 26നകം ഹാജരാക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ; സിറ്റിങ്ങിൽ വിശദീകരണം ഫയൽ ചെയ്യണമെന്ന് ബസുടമ കല്ലട സുരേഷിന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും ജൂൺ 26 നകം കൃത്യമായി ഹാജരാക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു. ബുധനാഴ്‌ച്ച (29 മെയ്) കോഴിക്കോട് നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചില്ല.

സിറ്റിംഗിൽ ബസുടമ സുരേഷ് കല്ലട ഹാജരായി. 26ന് നടക്കുന്ന സിറ്റിംഗിൽ വിശദീകരണം ഫയൽ ചെയ്യണമെന്ന് ബസുടമയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് ജൂൺ 26 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

പി എം ബിനുകുമാർ
പി ആർ ഒ
9447694053

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP