Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യ പ്രസവത്തിന് പോയതോടെ അന്തിക്കൂട്ടിനൊരു പെണ്ണുവേണം; സുഹൃത്തിന്റെ സഹായത്തോടെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂട്ടി; ഭാര്യ തിരിച്ചെത്താറായതോടെ ഗർഭിണിയായ കാമുകിയെ സുഹൃത്തിന് കൈമാറാനൊരുങ്ങി ഉണ്ണികൃഷ്ണൻ; പീഡനവിവരം പുറത്തറിയുന്നത് വഴങ്ങാൻ തയ്യാറാകാത്ത യുവതി പൊലീസിൽ പരാതി നൽകിയതോടെ

ഭാര്യ പ്രസവത്തിന് പോയതോടെ അന്തിക്കൂട്ടിനൊരു പെണ്ണുവേണം; സുഹൃത്തിന്റെ സഹായത്തോടെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂട്ടി; ഭാര്യ തിരിച്ചെത്താറായതോടെ ഗർഭിണിയായ കാമുകിയെ സുഹൃത്തിന് കൈമാറാനൊരുങ്ങി ഉണ്ണികൃഷ്ണൻ; പീഡനവിവരം പുറത്തറിയുന്നത് വഴങ്ങാൻ തയ്യാറാകാത്ത യുവതി പൊലീസിൽ പരാതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിലായി. ഗർഭിണിയായ യുവതിയുടെ പരാതിയിൽ വയനാട് സുൽത്താൻ ബത്തേരി കൈപ്പള്ളി ശ്രീവൽസത്തിൽ ഉണ്ണികൃഷ്ണ(30)നെ കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ഭാര്യ പ്രസവത്തിന് പോയപ്പോൾ മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണൻ.

കൊച്ചി ഇടപ്പള്ളിയിൽ റസ്റ്റോറന്റ് ജീവനക്കാരനായ ഉണ്ണികൃഷ്ണൻ കൂനംതൈ സി.പി. നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇയാളുടെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയത്. ഇതിനിടയിൽ ഉണ്ണികൃഷ്ണൻ സുഹൃത്തായ അഭിദാസിന്റെ സഹായത്തോടെ സോഷ്യൽ മീഡിയിൽ യുവതിയെ പരിചയപ്പെടുകയായിരുന്നു. വിവാഹിതനാണ് എന്ന കാര്യം ഉണ്ണികൃഷ്ണൻ യുവതിയിൽ നിന്നും മറച്ചുവെക്കുകയായിരുന്നു. ഭാര്യ പോയതോടെ യുവതിയെ സ്വന്തം വീട്ടിലേക്ക് തന്റെ ഭാര്യയായി ജീവിക്കാൻ ഉണ്ണികൃഷ്ണൻ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ യാതൊരു സംശയവും തോന്നാത്ത യുവതി ഉണ്ണികൃഷ്ണനൊപ്പം താമസമാക്കി. ഇതിനിടയിൽ യുവതിയും ഗർഭിണിയായി.

നാലു മാസത്തിനു ശേഷം ഉണ്ണികൃഷ്ണന്റെ ഭാര്യ തിരിച്ചെത്തുന്നു എന്ന് പറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ യുവതിയെ സുഹൃത്തായ അഭിദാസിന് കൈമാറാൻ ഉണ്ണികൃഷ്ണൻ തീരുമാനിച്ചു. എന്നാൽ ഉണ്ണികൃഷ്ണനിൽ നിന്നു ഗർഭിണിയായ യുവതി അഭിദാസിനൊപ്പം പോകാൻ തയ്യാറായില്ല. ഉണ്ണികൃഷ്ണന്റെ നിർബന്ധം സഹിക്കാനാവതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീടാണ് ഉണ്ണികൃഷ്ണൻ വിവാഹിതനാണെന്ന് യുവതി അറിഞ്ഞത്. തന്നെ ഇരുവരും ചേർന്ന് വഞ്ചിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അഭിദാസ് ഒളിവിലാണ്. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എ. പ്രസാദിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP