Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണക്കെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി കളമശ്ശേരി മെഡിക്കൽ കോളജ്; ആന്റി വൈറൽ കൂടുതൽ പേരിൽ പരീക്ഷിക്കും; തീരുമാനം ആന്റി വൈറൽ മരുന്നുകൾ ബ്രിട്ടീഷ് പൗരനിൽ ഫലം കണ്ട പശ്ചാത്തലത്തിൽ

കൊറോണക്കെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി കളമശ്ശേരി മെഡിക്കൽ കോളജ്; ആന്റി വൈറൽ കൂടുതൽ പേരിൽ പരീക്ഷിക്കും; തീരുമാനം ആന്റി വൈറൽ മരുന്നുകൾ ബ്രിട്ടീഷ് പൗരനിൽ ഫലം കണ്ട പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊ​ച്ചി: ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കൊറോണ വൈറസ് രോ​ഗം ഗു​രു​ത​ര​മാ​യ കൂ​ടു​ത​ൽ പേ​രി​ൽ മ​രു​ന്ന്​ പ​രീ​ക്ഷ​ണ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്നു. മ​റ്റൊ​രു മ​രു​ന്നും ഫ​ല​പ്ര​ദ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വൈറസ് ബാധിതരുടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ക എ​ന്ന ഒ​റ്റ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘം ഈ ​ദൗ​ത്യ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരനിൽ പരീക്ഷിച്ച ആന്റി വൈറൽ കൂടുതൽ പേരിൽ പരീക്ഷിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

അ​തീ​വ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ക​യും ചെ​യ്​​ത 57കാ​ര​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​ൻ ബ്ര​യാ​ൻ നീ​ലി​ന്​ ന​ൽ​കി​യ ആ​ൻ​റി​വൈ​റ​ൽ മ​രു​ന്നു​ക​ളാ​ണ്​ മ​റ്റ്​ ചി​ല​ർ​ക്കും ജീ​വ​ൻ​ര​ക്ഷ​ക്കാ​യി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഗു​രു​ത​ര​മാ​യി ന്യു​മോ​ണി​യ ബാ​ധി​ച്ചാ​ണ്​ നീ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന​ത്. വെൻറി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ഒ​രു മ​രു​ന്നും ഇ​നി ന​ൽ​കാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ​യാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ എ​ച്ച്.​ഐ.​വി​ക്ക്​ ന​ൽ​കു​ന്ന ആ​ൻ​റി​വൈ​റ​ൽ മ​രു​ന്നു​ക​ളാ​യ റി​റ്റോ​നാ​വി​ർ, ലോ​പി​നാ​വി​ർ കോ​മ്പി​നേ​ഷ​ൻ ന​ൽ​കി​യ​ത്. അ​ങ്ങ​നെ നീ​ൽ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി.

ആ​ൻറി വൈ​റ​ൽ മ​രു​ന്നു​ക​ളാ​യ റി​റ്റോ​നാ​വി​ർ, ലോ​പി​നാ​വി​ർ കോ​മ്പി​നേ​ഷ​ൻ എ​ന്നി​വ 14 ദി​വ​സം ന​ൽ​കി. വൈ​റ​ൽ ഫി​ൽ​ട്ടർ ഘ​ടി​പ്പി​ച്ച ഇ​ൻറ​ർ​ഫേ​സ് വെ​ൻറി​ലേ​ഷ​നി​ലാ​യി​രു​ന്നു ബ്ര​യാ​ൻ. മ​രു​ന്നു​ക​ൾ ന​ൽ​കി മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി വ​ന്നു. ഏ​ഴു ദി​വ​സ​മാ​യ​പ്പോ​ൾ ന്യൂ​മോ​ണി​യ​യും പ​നി​യും കു​റ​ഞ്ഞു. തു​ട​ർ​ന്നു പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​യി. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി സ്വ​യം ശ്വാ​സ​മെ​ടു​ക്കു​ക​യും ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ന്റെ അ​ള​വ് 97 ശ​ത​മാ​ന​മാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

കോ​വി​ഡി​ന്​ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന്​ ഇ​തു​വ​രെ ക​​​​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ​ൻ​റി വൈ​റ​ൽ മ​രു​ന്നു​ക​ളും അ​തി​​​ന്റെ കോ​മ്പി​നേ​ഷ​നു​ക​ളു​മാ​ണ്​ പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണം എ​ന്ന രീ​തി​യി​ൽ ഇ​വ ന​ൽ​കു​മ്പോ ഏ​റ്റ​വും പ്ര​ധാ​നം രോ​ഗി​യു​ടെ പ്ര​തി​രോ​ധ ശേ​ഷി​യാ​ണെ​ന്ന്​ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ൾ​മ​ന​റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫ​ത്ത​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു. മ​റ്റു​വ​ഴി​ക​ളി​ല്ലാ​തെ വ​രു​മ്പോ​ൾ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ ഇ​ത്ത​രം മ​രു​ന്നു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ കേ​ര​ള​ത്തി​ന്​ അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണ്. എ​ങ്കി​ലും നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ഡോ. ​ഫ​ത്ത​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP