Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജമ്മു കാശ്മീരിന്റെ കുറച്ചുഭാഗം 'ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് കാശ്മീർ' എന്നും കുറച്ചു ഭാഗം 'പാക് അഡ്‌മിനിസ്‌ട്രേറ്റീവ് കാശ്മീർ' എന്നും രേഖപ്പെടുത്തി കാണുന്നു; 'മണ്ണും പണവും പിടിക്കാൻ ചൈന' എന്ന ലേഖനത്തിനോടൊപ്പം ചേർത്തിട്ടുള്ള ഇന്ത്യയുടെ ഭൂപടം ഇന്ത്യാ വിരുദ്ധവും ഇന്ത്യ തുടർന്നു വരുന്ന നിലപാടുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതുമാണെന്ന് ബിജെപി ട്രഷറർ ജെ ആർ പത്മകുമാർ; കലാകൗമുദിക്കെതിരെ പ്രതിഷേധവുമായി ബിജെപി

ജമ്മു കാശ്മീരിന്റെ കുറച്ചുഭാഗം 'ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് കാശ്മീർ' എന്നും കുറച്ചു ഭാഗം 'പാക് അഡ്‌മിനിസ്‌ട്രേറ്റീവ് കാശ്മീർ' എന്നും രേഖപ്പെടുത്തി കാണുന്നു; 'മണ്ണും പണവും പിടിക്കാൻ ചൈന' എന്ന ലേഖനത്തിനോടൊപ്പം ചേർത്തിട്ടുള്ള ഇന്ത്യയുടെ ഭൂപടം ഇന്ത്യാ വിരുദ്ധവും ഇന്ത്യ തുടർന്നു വരുന്ന നിലപാടുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതുമാണെന്ന് ബിജെപി ട്രഷറർ ജെ ആർ പത്മകുമാർ; കലാകൗമുദിക്കെതിരെ പ്രതിഷേധവുമായി ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കലാകൗമുദി ജൂൺ 21 ന് പ്രസിദ്ധീകരിച്ച ജയന്ത് ജേക്കബ്ബിന്റെ ലേഖനത്തിൽ ചേർത്തിട്ടുള്ള ഇന്ത്യയുടെ ഭൂപടം പിൻവലിച്ച് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ. ഇത് ചൂണ്ടിക്കാട്ടി കലാകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റർക്ക് പത്മകുമാർ തുറന്ന കത്തെഴുതി.

ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അതിർത്തിയിൽ കടന്നു കയറി നമ്മുടെ വീര ജവാന്മാര കൊന്നൊടുക്കിയ ചൈനയുടെ നടപടിയേ അപലപിക്കുന്നതിന് പകരം ഇന്ത്യയെ ഉപദേശിക്കുന്നതിന്റെ പൊരുൾ എന്താണ്. ഇന്ത്യ മാത്രം സൗഹാർദ്ദപരമായ നിലപാട് സ്വീകരിച്ചാൽ മതിയോ? അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകാം ഉണ്ടായിരിക്കണം. പക്ഷ രാജ്യതാല്പര്യത്തിന് എതിരാകരുത്. ഏതായാലും ലേഖനത്തോടൊപ്പം പ്രസീദ്ധികരിച്ച ഭൂപടം ഇന്ത്യാ വിരുദ്ധവും രാജ്യദ്രോഹപരവുമാണ്. അത് പിൻ വലിച്ച് മാപ്പുപറയാൻ കലാ കൗമുദി തയ്യാറാകണമെന്നും പത്മകുമാർ ആവശ്യപ്പെട്ടു.

കലാകൗമുദി ജൂൺ 21 ന് പ്രസിദ്ധീകരിച്ച ജയന്ത് ജേക്കബ്ബിന്റെ ലേഖനത്തിൽ ചേർത്തിട്ടുള്ള ഇന്ത്യയുടെ ഭൂപടം പിൻവലിച്ച് മാപ്പുപറയണം. ഏക്‌സികൂട്ടിവ് എഡിറ്റർക്കൊരു തുറന്ന കത്ത്..
==============================

ഞാൻ കലാകൗമുദിയുടെ ഒരു സ്ഥിരം വായനക്കാരനാണ്. അതിൽ വരുന്ന ലേഖനങ്ങളുടെ നിലപാടുകളുകളിൽ യോജിപ്പും വിജോയിപ്പും തോന്നിയിട്ടുണ്ട്. അത് സ്വാഭാവികം. എന്നാൽ കലാകൗമുദി ജൂൺ 21-ാം തിയതി പ്രസിദ്ധീകരിച്ച ലക്കത്തിൽ 'മണ്ണും പണവും പിടിക്കാൻ ചൈന' എന്ന ജയന്ത് ജേക്കബ്ബിന്റെ ലേഖനത്തിനോടൊപ്പം ചേർത്തിട്ടുള്ള ഇന്ത്യയുടെ ഭൂപടം ഇന്ത്യാ വിരുദ്ധവും ഇന്ത്യ തുടർന്നു വരുന്ന നിലപാടുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതുമാണ്. അതിനാൽ എന്റെ പ്രതിഷേധം ഇതിനാൽ അറിയിക്കുന്നു.

ലേഖനത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ചൈനയ്ക്കും ഇടയിലായി ഒരു പ്രത്യേക രാജ്യമായാണ് ജമ്മു കാശ്മീരിനെ കാണിച്ചിട്ടുള്ളത്. മാത്രമല്ല ജമ്മു കാശ്മീരിന്റെ കുറച്ചുഭാഗം 'Indian Administered Kashmir' എന്നും കുറച്ചു ഭാഗം 'Pakistan Administered Kashmir' എന്നും രേഖപ്പെടുത്തി കാണുന്നു. ഇത് ആരുടെ നിലപാടാണ്. ലേഖകന്റേയോ കലാകൗമുദിയുടെയോ?. ജന്മുകാശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. അതിനെ India Aministered Kashmir എന്ന് രേഖപ്പെടുത്തുന്നത് എന്തിന് വേണ്ടി? പാക്കിസ്ഥാൻ പിടിച്ചു വച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. അതിനെ നമ്മൾ കണക്കാക്കുന്നത് Pak occupied Kashmir എന്നാണ്.

ഇതാണ് ഇന്ത്യയുടെ ശ്ക്തവും വ്യക്തവുമായ നിലപാട് അതിനെ Pak Administered Kashmir എന്നാക്കുന്നത് രാജ്യ വിരുദ്ധമാണ്. ഇന്ത്യയുടെ ഒരു സംസ്ഥാനത്തെയും Indian Admistered പ്രദേശം എന്ന് പറയാറില്ല. ഇത്തരം നിലപാടുകൾ പല ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും സ്വീകരിക്കാറുണ്ട്. എന്നാൽ കലാകൗമുദിയെപ്പോലുള്ള സ്ഥാപനം ഇത്തരം നിലപാട് സ്വീകരിക്കാൻ പാടുണ്ടോ? ഇനി ലേഖനത്തിന്റെ ഉള്ളടക്കത്തിലെക്കു വന്നാൽ ലേഖനം അവസാനിക്കുന്നത് 'അയ്യായിരം വർഷത്തെ കച്ചവട സഹകരണമുള്ള അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും ചൈനയ്യം അനുവർത്തിച്ചു വന്ന പരസ്പര ബന്ധത്തിലെ സൗഹാർദ്ദപരമായ സമീപനം തുടർന്നു പോകാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നും ഇന്ത്യ പിൻ തിരിയണം' എന്ന രീതിയിലാണ്. ഈ വരികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രാജ്യ വിരുദ്ധത ജനങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അതിർത്തിയിൽ കടന്നു കയറി നമ്മുടെ വീര ജവാന്മാര കൊന്നൊടുക്കിയ ചൈനയുടെ നടപടിയേ അപലപിക്കുന്നതിന് പകരം ഇന്ത്യയെ ഉപദേശിക്കുന്നതിന്റെ പൊരുൾ എന്താണ്. ഇന്ത്യ മാത്രം സൗഹാർദ്ദപരമായ നിലപാട് സ്വീകരിച്ചാൽ മതിയോ? അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകാം ഉണ്ടായിരിക്കണം. പക്ഷ രാജ്യതാല്പര്യത്തിന് എതിരാകരുത്. ഏതായാലും ലേഖനത്തോടൊപ്പം പ്രസീദ്ധികരിച്ച ഭൂപടം ഇന്ത്യാ വിരുദ്ധവും രാജ്യദ്രോഹപരവുമാണ്. അത് പിൻ വലിച്ച് മാപ്പുപറയാൻ കലാ കൗമുദി തയ്യാറാകണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP