Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ഥിര നിയമനത്തിനു മുൻപേ ഗവേഷണ ഗൈഡ് പദവി; സംസ്‌കൃത സർവകലാശാലയുടെ നടപടി വിവാദത്തിൽ

സ്ഥിര നിയമനത്തിനു മുൻപേ ഗവേഷണ ഗൈഡ് പദവി; സംസ്‌കൃത സർവകലാശാലയുടെ നടപടി വിവാദത്തിൽ

സ്വന്തം ലേഖകൻ

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വീണ്ടും വിവാദം. കഴിഞ്ഞ 15ന് അസി.പ്രഫസർമാരായി പ്രബേഷൻ പ്രഖ്യാപിച്ച 15 പേരിൽ 5 പേർക്കു 2021 ഒക്ടോബറിൽ തന്നെ സർവകലാശാലാ സിൻഡിക്കറ്റ് ഗവേഷണ ഗൈഡ് പദവി അനുവദിച്ചതാണ് പുതയി വിവാദത്തിന് വഴി തുറന്നത്.

അന്നത്തെ വൈസ് ചാൻസലർ ഡോ. പി.കെ. ധർമരാജ് അടാട്ട്, പ്രോ വിസി ഡോ.കെ.എസ്.രവികുമാർ, രജിസ്റ്റ്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ എന്നിവരടക്കം പങ്കെടുത്ത സിൻഡിക്കറ്റ് യോഗമാണു 2021 ഒക്ടോബർ എട്ടിന് ഈ അദ്ധ്യാപകരുടെ ഗവേഷണ ഗൈഡ് പദവിക്കുള്ള അപേക്ഷ അംഗീകരിച്ചത്.

സംസ്‌കൃതം ജനറൽ വിഭാഗത്തിൽ ഡോ.ബി.നിതീഷ് കണ്ണൻ, ഡോ.ശിവജ എസ്.നായർ, ഡോ.ആതിര ജാതവേദൻ, ഡോ.സി.കെ.സുജയ്കുമാർ എന്നിവർക്കും സോഷ്യോളജിയിൽ ഡോ. ശീതൾ എസ്.കുമാറിനുമാണു ഗൈഡ് പദവി അനുവദിച്ചത്.

ജൂൺ 15നു പ്രബേഷൻ പ്രഖ്യാപിച്ച അസി.പ്രഫസർമാരുടെ പട്ടികയിൽ സ്പീക്കർ എം.ബി.രാജേഷിന്റെ ഭാര്യ ഡോ.ആർ.നിനിത അടക്കം 15 പേരാണുള്ളത്. ഗൈഡ് പദവി നൽകിയ സർവകലാശാലയുടെ ഈ നടപടി ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ളതാണെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ കുറ്റപ്പെടുത്തി.

അദ്ധ്യാപകരായി സ്ഥിര നിയമനം നേടും മുൻപുതന്നെ വിദ്യാർത്ഥികളുടെ ഗൈഡ് ആകാൻ അനുമതി നൽകുന്നതു ചട്ടവിരുദ്ധമാണ് എന്നാണ് ഇവരുടെ ആരോപണം. എന്നാൽ നിയമനം എല്ലാ ചട്ടങ്ങളും പാലിച്ചുള്ളതാണ് എന്ന നിലപാടാണു സർവകലാശാലയ്ക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP