Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ച നുണ പരിശോധനയ്ക്ക് ഹാജരാകാനാണ് സിബിഐ സംഘം കലാഭവൻ സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ ദുരൂഹതകൾ നീക്കാനാണ് കലാഭവൻ സോബി, ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവരെ സിബി ഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.

വെള്ളിയാഴ്ച അർജുന്റെയും പ്രകാശൻ തമ്പിയുടെയും നുണപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിനെയും സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് സോബിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP