Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂജ വയ്പിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കലാംഗൻ ഒരുങ്ങി; ഭരതനാട്യം, കർണാടിക് മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക്, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി ഒട്ടനവധി കോഴ്‌സുകൾക്ക് വിജയദശമി നാളിൽ ആരംഭം

പൂജ വയ്പിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കലാംഗൻ ഒരുങ്ങി; ഭരതനാട്യം, കർണാടിക് മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക്, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി ഒട്ടനവധി കോഴ്‌സുകൾക്ക് വിജയദശമി നാളിൽ ആരംഭം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജ വയ്‌പ്പിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കലാംഗൻ ഒരുങ്ങി. അനന്തപുരിയിലെ പ്രശസ്തമായ സംഗീത-നൃത്ത വിദ്യാലയമാണ് കലാംഗൻ. സംഗീത-നൃത്ത പഠനത്തിനായി തലസ്ഥാനത്തെ ഒട്ടനവധി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സ്ഥാപനം കൂടിയാണിത്. പ്രശസ്ത പിന്നണി ഗായിക ലക്ഷ്മി രംഗനും പ്രശസ്ത നർത്തകി ശാരദാ തമ്പിയുമാണ് കലാംഗനു നേതൃത്വം നൽകുന്നത്. പൂജ വയ്പിനു ശേഷം ചൊവാഴ്ചയുള്ള വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾ കലാംഗനിൽ നടക്കും. ഒപ്പം പുതിയ സംഗീത നൃത്ത ക്ലാസുകളും ആരംഭിക്കും.

ഭരതനാട്യം, കർണാടിക് മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക് , കുച്ചിപ്പുടി, മോഹിനിയാട്ടം, ഫിലിം ആൻഡ് മ്യൂസിക്, മൃദംഗം, ആർട്ട് പെയിന്റിങ് ആൻഡ് ക്രാഫ്റ്റ്, പിയാനോ, വയലിൻ പുതിയ ബാച്ചുകൾക്കും വിജയദശമി നാളിൽ തുടക്കം കുറിക്കും. വനിതകൾക്കും, ജോലിക്ക് പോകുന്നവർക്കും അതിനനുസരിച്ച് പ്രത്യേക ക്ലാസുകളും ആരംഭിക്കും. കവടിയാർ ഗോൾഫ് ലിങ്ക്‌സിൽ ഉദയാ പാലസ് കൺവെൻഷൻ സെന്ററിനു സമീപത്ത് ആർക്കിടെക് അബു എബ്രഹാം രൂപം നൽകിയ ശരണത്തിലാണ് കലാംഗൻ സ്ഥിതി ചെയ്യുന്നത്. രജിസ്‌ട്രേഷനായി 9446565995, 8893918334 നമ്പരുകളിൽ വിളിക്കണമെന്ന് കലാംഗൻ സാരഥികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP