Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റ്യാടി കക്കട്ടിൽ ടൗണിൽ ഉടുതുണിയില്ലാതെയെത്തി മോഷണം; ജൂവലറിയുടെ ചുമർ കുത്തിത്തുരന്ന് മോഷ്ടിച്ചത് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ; അന്വേഷണം തുടങ്ങി

കുറ്റ്യാടി കക്കട്ടിൽ ടൗണിൽ ഉടുതുണിയില്ലാതെയെത്തി മോഷണം; ജൂവലറിയുടെ ചുമർ കുത്തിത്തുരന്ന് മോഷ്ടിച്ചത് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ; അന്വേഷണം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

കുറ്റ്യാടി: കക്കട്ടിൽ ടൗണിൽ ഉടുതുണിയില്ലാതെ എത്തിയ മോഷ്ടാവ് ജൂവലറിയുടെ ചുമർ കുത്തിത്തുരന്ന് വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. അരലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. കൈവേലി റോഡ് ജങ്ഷനിലെ എ.ആർ ജൂവലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് പ്രദർശനത്തിനായി ഗ്ലാസിട്ട അലമാരയിൽ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങൾ മോഷ്ടിച്ചത്. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ നഷ്ടപ്പെട്ടില്ല.

ചൊവ്വാഴ്ച പുലർച്ച 1.15 നാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. തലമറച്ച യുവാവ് ആദ്യം ജൂവലറിയൂടെ മുൻഭാഗത്തുണ്ടായിരുന്ന രണ്ട് സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു. തുടർന്ന് പിൻഭാഗത്തെ ക്യാമറയും നശിപ്പിച്ചു. ഇവയുടെ കേബിൾ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്.

അകത്തു കടന്ന് ഉള്ളിൽ എന്തോ പൊടി വിതറുന്നതായി സിസി ടി.വി ദൃശ്യത്തിൽ കാണുന്നുണ്ട്. പിന്നീട് അകത്തെ കാമറയും തകർത്തതിനാൽ പിന്നീടുള്ള കാര്യങ്ങൾ വ്യക്തമല്ല.

ഇരുപതിനടുത്ത് പ്രായമുള്ള വെളുത്ത നിറമുള്ള യുവാവ് പൂർണ നഗ്‌നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയിൽ രാജൻ പറഞ്ഞു. ചുമരിൽ തുരന്ന ഭാഗത്തെ ഷോക്കേഴ്‌സിൽ നിന്ന് പാദസരങ്ങൾ എടുത്ത് ഇളക്കി താഴെയിട്ട ശേഷം അതിന്റെ വിടവിലൂടെയാണ് അകത്ത് കടന്നത്. കുറെ പാദസരങ്ങൾ നിലത്ത് വീണ് കിടപ്പുണ്ടായിരുന്നു. അതെടുത്തിട്ടില്ല.

യുവാവ് ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നുണ്ട്. അതിനാൽ, സഹായിയായി മറ്റൊരാൾ കൂടിയുണ്ടെന്ന് കരുതുന്നതായി ഉടമ രാജൻ പറഞ്ഞു. നാദാപുരം ഡിവൈ.എസ്‌പി കെ.കെ. സജീവ്, എ.എസ്‌പി രാജ്പ്രസാദ്, കുറ്റ്യാടി എസ്‌.െഎ പി. റഫീഖ് എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP