Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ പുറത്തിറങ്ങിയത് കാക്കനാട് ഇൻഫോപാർക്ക് കവാടത്തിനടുത്തുള്ള ഹോട്ടലിൽ നിന്ന്; നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറുപ്പിച്ചത് മൂന്ന് ബൈക്കുകളെ; നിർത്താതെ പോയ കാർ പിന്തുടർന്ന് നാട്ടുകാർ കാറിലെ യുവാവിനെ പിടികൂടി; അപ്പോഴും രക്ഷപ്പെട്ട് ഡ്രൈവിങ് സീറ്റിലെ യുവതി; കാക്കനാട്ടെ അപകടം ചർച്ചയാകുമ്പോൾ

കാർ പുറത്തിറങ്ങിയത് കാക്കനാട് ഇൻഫോപാർക്ക് കവാടത്തിനടുത്തുള്ള ഹോട്ടലിൽ നിന്ന്; നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറുപ്പിച്ചത് മൂന്ന് ബൈക്കുകളെ; നിർത്താതെ പോയ കാർ പിന്തുടർന്ന് നാട്ടുകാർ കാറിലെ യുവാവിനെ പിടികൂടി; അപ്പോഴും രക്ഷപ്പെട്ട് ഡ്രൈവിങ് സീറ്റിലെ യുവതി; കാക്കനാട്ടെ അപകടം ചർച്ചയാകുമ്പോൾ

കാക്കനാട്: മദ്യലഹരിയിൽ വാഹനം ഓടിച്ച യുവതി മൂന്ന് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. നാലുപേർക്ക് പരിക്കേറ്റു. ബൈക്കുകളിലുണ്ടായിരുന്ന അരുൺ (33), ഷാൻ കെ. പോൾ (31), രവിശങ്കർ (45), വെങ്കിട്ടൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കാക്കനാട് ഇൻഫോപാർക്ക് കവാടത്തിനടുത്തുള്ള കൊടും വളവിലാണ് സംഭവം.

ബൈക്കുകളെ ഇടിച്ചിട്ട ശേഷം കാർ നിർത്തിയില്ല. പിന്തുടർന്ന നാട്ടുകാർ കാറിലുണ്ടായിരുന്ന യുവാവിനെ പിടികൂടിയെങ്കിലും യുവതി രക്ഷപ്പെട്ടു. കാക്കനാട് ഇൻഫോപാർക്ക് കവാടത്തിനടുത്തുള്ള ഹോട്ടലിൽനിന്നിറങ്ങിയ ആഡംബര കാർ നിയന്ത്രണം വിട്ട്, കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നിർത്താതെ മുന്നോട്ടെടുത്ത കാർ മറ്റു രണ്ട് ബൈക്കുകളെ കൂടി ഇടിച്ചു തെറിപ്പിച്ചു.

ബൈക്കുകളിലെ യാത്രക്കാർ റോഡിൽ തെറിച്ചുവീണെങ്കിലും യുവതി കാർ നിർത്താൻ കൂട്ടാക്കാതെ ഓടിച്ചുപോകുകയായിരുന്നു. സംഭവം കണ്ട മറ്റു വാഹന യാത്രക്കാർ കാറിനെ പിന്തുടർന്ന് പിടികൂടി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പുറത്തിറക്കിയെങ്കിലും യുവതി കാറോടിച്ച് രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ ഇൻഫോപാർക്ക് പൊലീസെത്തി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP