Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് മൂന്നുജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ; കുന്ദമംഗലത്തെ സ്വർണക്കടത്ത് കേസിൽ കാക്ക രഞ്ജിത് റിമാൻഡിൽ; പ്രതിയെ പിടികൂടിയത് തലസ്ഥാനത്ത് വിതുരയിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേ

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് മൂന്നുജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ; കുന്ദമംഗലത്തെ സ്വർണക്കടത്ത് കേസിൽ കാക്ക രഞ്ജിത് റിമാൻഡിൽ; പ്രതിയെ പിടികൂടിയത് തലസ്ഥാനത്ത് വിതുരയിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഴിഞ്ഞ ദിവസം വിതുരയിൽ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ കാക്ക രഞ്ജിത്തിനെ കോഴിക്കോട്ടെത്തിച്ച് റിമാൻഡ് ചെയ്തു. 2018ൽ കുന്ദമംഗലത്ത് സ്വർണ്ണക്കടത്ത് നടത്തിയെന്ന കേസിലാണ് നടപടി. കുന്ദമംഗലം കോടതിയുടെ ചുമതലയുള്ള ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തിന് റിമാന്റ് ചെയ്തതത്.

കോഴിക്കോട് ഒളവണ്ണ മംഗലോളി വീട്ടിൽ രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലിസ് രജിസ്റ്റർ ചെയ്ത കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധ സ്ഥലങ്ങളിലായി വർഷങ്ങളോളമായി ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് കോഴിക്കോട് ഡി.സി.പിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ വിതുര സിഐ പിടികൂടിയത്. പിന്നീട് കോഴിക്കോട് സിറ്റി പൊലിസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ വാഹനപരിശോധനയിൽ പ്രതിക്ക് അകമ്പടി സേവിച്ചിരുന്ന മറ്റു ഗുണ്ടാസംഘങ്ങളേയും പിടികൂടിയിട്ടുണ്ട്. വളയനാട് കിണാശേരി പീടിയേക്കൽ ഫൈജാസ്, പന്തീരാങ്കാവ് പൂളേക്കര നിജാസ്, പെരുവയൽ കൊളാപറമ്പ് രജീഷ്, കിണാശേരി സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത്, ഹവാല, കുഴൽപണകടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ, വധശ്രമം എന്നിങ്ങനെ 30 ഓളം കേസുകളിലെ പ്രതിയാണ് കാക്കരഞ്ജിത്ത്. കുഴൽപണം പിടിച്ചുപറിച്ചതിന് കോഴിക്കോട് ടൗൺപൊലീസിലും ദേഹോപദ്രവം ഏൽപ്പിച്ചതിന് മെഡിക്കൽകോളജിലും ഒന്നരകിലോ സ്വർണം കടത്തിയതിന് കുന്ദമംഗലത്തും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നതിന് നടക്കാവ് സ്റ്റേഷനിലും 2017 ൽ രേഖകളില്ലാതെ കള്ളക്കടത്ത് നടത്തിയ നാല് കിലോ സ്വർണം പിടിച്ചുപറിച്ചതിന് നല്ലളത്തും കേസുണ്ട്. ഇതിന് പുറമേ വധശ്രമത്തിന് കണ്ണൂർ കൂത്തുപറമ്പിലും കോയമ്പത്തൂർ സ്റ്റേഷനിലും കേസുകളുണ്ട്. 2005-മുതൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പല കേസുകളും വാറണ്ടുകളും ഇയാൾക്കെതിരേയുണ്ടെന്ന് പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP