Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കടയ്ക്കലിൽ ജനവാസ മേഖലയിൽ കരടിയിറിങ്ങി; കരടിയെ കണ്ടത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ; തിരച്ചിലുമായി നാട്ടുകാരും പൊലീസും വനപാലകരും; കരടിയെ പിടികൂടാനായില്ല

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കടയ്ക്കൽ ടൗണിന് ഒരു കിലോമീറ്റർ അകലെ ആനപ്പാറ കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ കരടിയിറങ്ങി. പ്രദേശവാസികൾ വാർഡ് മെമ്പറെയും നാട്ടുകാരെയും അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്ത് തെരച്ചിൽ നടത്തി.

എന്നാൽ, കരടി ഇടറോഡുകൾ വഴി ആനപ്പാറ സുബാഷ് മെമോറിയൽ വായനശാലയ്ക്കടുത്ത് എത്തിയ ശേഷം കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപം കാടുമൂടിയ സ്ഥലത്ത് ഒളിച്ചു. കണ്ടെയ്ന്മെന്റ് സോണിൽ കരടി ഇറങ്ങിയ വിവരമറിഞ്ഞ് ജനങ്ങളെത്തിയത് പൊലീസിനും തലവേദനയായി.

ഈ പ്രദേശത്ത് കരടിയെ കുടുക്കുന്നതിനായി വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരിക്കുകയാണ്. രണ്ട് ആഴ്ച മുൻപ് ചിതറ പഞ്ചായത്തിലെ മൂന്നുമൂക്കിനു സമീപമുള്ള റബർ തോട്ടത്തിലും കരടി ഇറങ്ങിയിരുന്നു. അന്ന് വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും കരടിയെ പിടികൂടാനായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP