Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി  

ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി   

സ്വന്തം ലേഖകൻ

കൊല്ലം: ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് കോടതി. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി സി. സുരേഷ്‌കുമാറാണ് ഒമ്പത് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി അന്തിമവാദം കേട്ടാണ് ഇന്നലെ ശിക്ഷ വിധിച്ചത്. നേരത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും പ്രതിഭാഗത്തിന്റെ അന്തിമവാദം കേട്ടില്ലെന്ന് ആരോപിച്ച് വിചാരണക്കോടതിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രതികളിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആരെയും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. വെർച്വൽ ഹിയറിങ്ങിലൂടെയായിരുന്നു നടപടികൾ. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഒന്നു മുതൽ ആറ് വരെ പ്രതികൾ 71,500 രൂപ വീതവും 7 മുതൽ 9 വരെ പ്രതികൾ 65,500 രൂപ വീതവും പിഴയായി അടയ്ക്കണം. ആദ്യ വിധിയിൽ പിഴ ഒരു ലക്ഷം രൂപ വീതമായിരുന്നു. ഒന്നു മുതൽ 6 വരെ പ്രതികൾക്കു ജീവപര്യന്തത്തിനു പുറമേ വിവിധ വകുപ്പുകളിലായി 3 വർഷവും 7 മാസവും 7 മുതൽ 9 വരെ പ്രതികൾക്ക് 2 വർഷവും 7 മാസവും കൂടി തടവു വിധിച്ചിട്ടുണ്ട്. ഒരുമിച്ച് അനുഭവിച്ചാൽ മതി.

ആർഎസ്എസ് പ്രവർത്തകരായ കടവൂർ വലിയങ്കോട്ട് വീട്ടിൽ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടിൽ ജി. ഗോപകുമാർ (36), കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ പ്രിയരാജ് (അനിയൻകുഞ്ഞ്39), പരപ്പത്ത് ജംക്ഷൻ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ് (,29), കിഴക്കടത്ത് എസ്. അരുൺ (ഹരി34), മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത്ത്31), ലാലിവിള വീട്ടിൽ ദിനരാജ് (31), കടവൂർ ഞാറയ്ക്കൽ ഗോപാല സദനത്തിൽ ആർ ഷിജു (36) എന്നിവർക്കാണു ശിക്ഷ.

പിഴത്തുകയിൽ നിന്ന് 2 ലക്ഷം രൂപ കടവൂർ ജയന്റെ അമ്മ അംബികാമ്മയ്ക്കും 25,000 രൂപ ആക്രമണത്തിൽ പരുക്കേറ്റ ഒന്നാം സാക്ഷിയും ജയന്റെ സഹോദരിയുടെ ഭർത്താവുമായ രഘുനാഥപിള്ളയ്ക്കും നൽകണം. കടവൂർ ജയൻ എന്നറിയപ്പെട്ടിരുന്ന തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് (38) 2012 ഫെബ്രുവരി 7 ന് വീടിനു സമീപം കടവൂർ ജംക്ഷനിലാണു കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻ പിള്ള, പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര, വിഭു ആർ. നായർ എന്നിവർ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP