Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടവൂർ ജയൻ കൊലക്കേസിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീടങ്ങി; കീഴടങ്ങിയത് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ; ഇനി ശിക്ഷാ വിധി

കടവൂർ ജയൻ കൊലക്കേസിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീടങ്ങി; കീഴടങ്ങിയത് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ; ഇനി ശിക്ഷാ വിധി

സ്വന്തം ലേഖകൻ

കൊല്ലം: കടവൂർ ജയൻ കൊലക്കേസിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീടങ്ങി. ഒളിവിൽ കഴിഞ്ഞ ഒമ്പത് പ്രതികളാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസിൽ വിധി പറഞ്ഞിരുന്നു. പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു വിധി. പ്രതികൾ കീഴടങ്ങിയ സാഹചര്യത്തിൽ ഇനി കോടതി ശിക്ഷ വിധിക്കും.

ജാമ്യത്തിലുള്ള പ്രതികളാരും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒന്നുമുതൽ ഒമ്പതുവരെയുള്ള പ്രതികളായ തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (ഏലുമല ഷിജു), മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂർ കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ (ഹരി) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്.

2012 ഫെബ്രുവരി ഏഴിനാണ് കേസിനാപ്ദമായ സംഭവം. മുൻ ആർഎസ്എസ് പ്രവർത്തകനായ കടവൂർ കോയിപ്പുറത്ത് രാജേഷിനെ (കടവൂർ ജയൻ) സംഘടനയിൽ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തിൽ കടവൂർ ക്ഷേത്ര ജംഗ്ഷനിൽവച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്ന കേസ്.പ്രോസിക്യൂഷൻ 23 സാക്ഷികളുടെ മൊഴിയും ആറ് മാരകായുധങ്ങൾ ഉൾപ്പെടെ 38 തൊണ്ടിമുതലുകളും രേഖകളും തെളിവിലേക്ക് ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP