Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി ഉണ്ടായതെങ്ങനെയെന്ന് മറച്ച് വെച്ച് അരാജകത്വം സൃഷ്ടിക്കാൻ കോൺഗ്രസിന്റെയും ബിജെപിയുടേയും ശ്രമം'; 'ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം നടപ്പിലാക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്' ; ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കടകംപള്ളി

'ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി ഉണ്ടായതെങ്ങനെയെന്ന് മറച്ച് വെച്ച് അരാജകത്വം സൃഷ്ടിക്കാൻ കോൺഗ്രസിന്റെയും ബിജെപിയുടേയും ശ്രമം'; 'ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം നടപ്പിലാക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്' ; ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കടകംപള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ സർക്കാർ എടുക്കുന്ന അനുകൂല നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. വിഷയത്തിൽ കോടതിയുടെ വിധി ഉണ്ടായതെങ്ങനെ എന്ന കാര്യം മറച്ചുവെച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
2007ൽ വിഷയത്തിൽ കമ്മീഷനെ നിയോഗിക്കണമെന്ന സത്യവാങ്മൂലം നൽകുകയാണ് സർക്കാർ ചെയ്തത്.

ഭരണഘടന ബെഞ്ച് എടുത്ത തീരുമാനം നടപ്പിലാക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ഹിന്ദുമതത്തെ സംബന്ധിച്ച് നല്ല ബോധ്യമുള്ള അഴിമതി രഹിതനായ ഒരു ഉത്തമ പൗരനെ കമ്മീഷനായി നിയമിക്കണമെന്നാണ് സർക്കാർ 2007ലെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിലപാടിൽ ഉറച്ചു നിൽക്കുക മാത്രമാണ് ഇപ്പോഴത്തെ സർക്കാർ ചെയ്തത്.

ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിൽ വിശ്വാസികളുടെ മറവിൽ അക്രമങ്ങൾ നടത്തുകയാണ്. അത് അംഗീകരിക്കാൻ സർക്കാരിന് കഴിയില്ല. വിധി സംസ്ഥാന സർക്കാരിനെ അക്രമിക്കാനുള്ള അവസരമായി ചിലർ ഉപയോഗിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷമായി സർക്കാരിനെ അക്രമിക്കാൻ മറ്റൊന്നും കിട്ടാത്തതിനാലാണ് ഇവർ ശബരിമല വിഷയം ഉപയോഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധിക്ക് അനുകൂലമായ നിലപാടാണ് മുൻകാലങ്ങളിൽ കോൺഗ്രസും ബിജെപിയും കൈക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് വിരുദ്ധമായ നിലപാടാണ് ഇവർ കൈക്കൊള്ളുന്നത്. കള്ളപ്രചരണങ്ങൾക്ക് കുറഞ്ഞ കാലമേ ആയുസുണ്ടാവൂ - മന്ത്രി ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP