Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; ഒരാഴ്ച നിരീക്ഷണത്തിൽ തുടരും; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിക്ക്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്; ഒരാഴ്ച നിരീക്ഷണത്തിൽ തുടരും; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധന ഫലം നെഗറ്റീവ്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തിൽ തുടരും.ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലായിരുന്നു. ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും നിരീക്ഷണത്തിലാണ്.

മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവൻ ചൊവ്വാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ മന്ത്രിയുടെ ഫലം നെഗറ്റീവ് ആണ്. എന്നാൽ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP