Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ്: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; വിധി സർക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്നും മന്ത്രി

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ്: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; വിധി സർക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സർക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്നും സർക്കാറിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ കുറിച്ച് പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമുണ്ട്. അതെന്തായാലും സുപ്രീം കോടതിയുടെ നിർദ്ദേശം സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതൽ കാര്യങ്ങൾ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

കേസിൽ വിവിധ കക്ഷികൾ വിവിധ വാദങ്ങൾ പലഘട്ടത്തിലായി ഉന്നയിച്ചിരുന്നു. ആ വാദങ്ങളെല്ലാം പരിഗണിച്ചാണ് സുപ്രീം കേടതി തീരുമാനത്തിലെത്തിയത്. സുപ്രീം കോടതിയുടെ വിധി മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് റിവ്യൂ പെറ്റീഷൻ നൽകുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ആവർത്തിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദമാണ് സുപ്രീം കോടതി അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താൽക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയിൽ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP