Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനിയും 107 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുണ്ട്; മത്സ്യബന്ധനത്തിനായി ആരും കടലിൽ പോകരുത്;രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തേക്ക് പോകരുത്; മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കളക്ടർ

ഇനിയും 107 മത്സ്യത്തൊഴിലാളികളെ  രക്ഷപ്പെടുത്താനുണ്ട്; മത്സ്യബന്ധനത്തിനായി ആരും കടലിൽ പോകരുത്;രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തേക്ക് പോകരുത്;  മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം: ഇനിയും തിരുവനന്തപുരത്ത് മാത്രമായി 107 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി അറിയിച്ചു. മത്സ്യബന്ധനത്തിനായി ആരും കടലിൽ പോകരുത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തേക്ക് പോകരുതെന്നും കോസ്റ്റൽ പൊലീസിന് കൃത്യമായ വിവരം നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങരുതെന്ന് കർശ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

അതേസമയം കേരളത്തിന്റെ വിവിധ തീരങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP