Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു; കെ.വി. വിജയദാസ് എംഎൽഎയുടെ വേർപാടിൽ വിതുമ്പി വി. കെ ശ്രീകണ്ഠൻ എംപി

രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു; കെ.വി. വിജയദാസ് എംഎൽഎയുടെ വേർപാടിൽ വിതുമ്പി വി. കെ ശ്രീകണ്ഠൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വിയോജിപ്പുകളുടെ രാഷ്ട്രീയത്തിനിടയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും യോജിപ്പുകൾ കണ്ടെത്തിയ പൊതുപ്രവർത്തകന്റെ അപ്രതീക്ഷിത വിയോ​ഗം കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചിരുന്നു. കെ.വി. വിജയദാസ് എംഎൽഎയുടെ സൗഹൃദത്തിന്റെ ഊഷ്മളത അറിഞ്ഞവരെല്ലാം ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച പകൽ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിനുതാഴത്തെ നിലയിലെ ഓഡിറ്റോറിയത്തിൽ വികാരഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

എല്ലാവർക്കുംമുന്നിൽ വിജയദാസ് നിത്യനിദ്രയിലാണ്ടു. പ്രണാമമർപ്പിക്കുന്നതിനിടെ ഡി.സി.സി. പ്രസിഡന്റുകൂടിയായ വി.കെ. ശ്രീകണ്ഠൻ എംപി.യുടെ കണ്ണുനിറഞ്ഞു. കെപിസിസി. സെക്രട്ടറി പി.വി. രാേജഷിനൊപ്പമെത്തിയ അദ്ദേഹം പതുക്കെ അരികിലേക്ക് മാറിനിന്നു. 'രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നാലും നേരിൽ കാണുമ്പോൾ പുഞ്ചിരിയോടെ അടുത്തെത്തി. പലപ്പോഴും ആവശ്യമായ നിർദ്ദേശങ്ങളും തന്നു.' ഇടറിയ വാക്കുകളോടെ വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

'മക്കളുടെ കാര്യമുൾപ്പൈട വ്യക്തിപരമായകാര്യങ്ങളാണ് സംസാരിച്ചിരുന്നത്. മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല. പൂഞ്ചോലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ എല്ലാ അവശതയും മറന്നാണ് അദ്ദേഹം ഓടിയെത്തിയത്.' -ശ്രീകണ്ഠൻ അനുസ്മരിച്ചു. ഹാളിനുനടുവിൽ കിടത്തിയ മൃതദേഹത്തിനടുത്ത് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി, ടി.എൻ. കണ്ടമുത്തൻ, വി. ചെന്താമരാക്ഷൻ തുടങ്ങിയവർ തിരക്ക് നിയന്ത്രിച്ചു. സി.പിഐ. ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉൾപ്പെടെയുള്ള ഇടതുമുന്നണിനേതാക്കളും എത്തിയിരുന്നു.

'ഞങ്ങളേക്കാളൊക്കെ ഇളയതാണ്...' മുതിർന്ന നേതാവും മുൻ എംഎൽഎ.യുമായ സി.ടി. കൃഷ്ണൻ സങ്കടത്തോടെ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്കും നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും ഉൾപ്പെടെയുള്ളവർ ഹാളിനകത്ത് നിശ്ശബ്ദരായി ഇരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകമന്ദിരത്തിൽനിന്ന് മൃതദേഹം പുറത്തെടുക്കുമ്പോഴേക്കും നേതാക്കൾ ഒന്നും പറയാനാവാതെനിന്നു. പതിവുശൈലിയിൽ ചെറിയചിരിയോടെ പാർട്ടി ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങുന്ന വിജയദാസായിരുന്നു അവരുടെ മനസ്സിൽ. അപ്പോഴും മുറ്റംനിറഞ്ഞ് പ്രവർത്തകരുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP