Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുനിയമനവിവാദം: പി.കെ.ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികം; തരിമ്പെങ്കിലും നീതിബോധമുണ്ടെങ്കിൽ മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണം; വഴങ്ങുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും രമേശ് ചെന്നിത്തല

ബന്ധുനിയമനവിവാദം: പി.കെ.ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികം; തരിമ്പെങ്കിലും നീതിബോധമുണ്ടെങ്കിൽ മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണം; വഴങ്ങുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.ടി.ജലീലിന് മന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള അർഹത നഷ്ടമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന വിഷയത്തിൽ ജലീൽ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ തന്റെ ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തുന്നതിന് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതിന്റെ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. വിഷയം മന്ത്രിസഭാ യോഗത്തിൽ വെക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം മന്ത്രി തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പുറത്തു വിട്ട രേഖകൾ ആധികാരികമാണ്.

വ്യക്തമായ സ്വജനപക്ഷപാതത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും ഇതിനപ്പുറം എന്ത് തെളിവാണ് ഇനി ആവശ്യമുള്ളത്. അദ്ദേഹം ഇനിയും മന്ത്രിസഥാനത്ത് തുടരുന്നത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. തരിമ്പെങ്കിലും നീതിബോധം കെ.ടി. ജലീലിനുണ്ടെങ്കിൽ ഉടനടി അദ്ദേഹം രാജി വയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP