Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടിക്കാൻ വരുന്ന നായയെ സത്യവാങ്മൂലം അനുസരിച്ചു നേരിടാനാകില്ല; അപകടകാരികളായ നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നു: നിലപാടിൽ ഉറച്ചു മന്ത്രി കെ ടി ജലീൽ

കടിക്കാൻ വരുന്ന നായയെ സത്യവാങ്മൂലം അനുസരിച്ചു നേരിടാനാകില്ല; അപകടകാരികളായ നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നു: നിലപാടിൽ ഉറച്ചു മന്ത്രി കെ ടി ജലീൽ

കൊച്ചി: കടിക്കാൻ വരുന്ന നായയെ സത്യവാങ്മൂലം അനുസരിച്ചു നേരിടാനാകില്ലെന്നു മന്ത്രി കെ ടി ജലീൽ. അപകടകാരികളായ നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടകാരികളായ നായകളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നതാണ്. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നായകളെ കൊല്ലില്ലെന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിച്ചത്.

അക്രമികാരികളായ നായകളെ കൊല്ലുമ്പോൾ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കടിക്കാൻ വരുന്ന പട്ടിയെ സത്യവാങ്മൂലം അനുസരിച്ചാണോ നേരിടേണ്ടതെന്നും മന്ത്രി ചോദിച്ചു. നായകളെ വന്ധ്യം കരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രമിക്കാൻ വരുന്ന നായയെ നിയമാനുസൃതം നേരിടാം. ഒരു പാമ്പു കടിക്കാൻ വന്നാൽ നമ്മളെന്തും ചെയ്യുമെന്നപോലെ തെരുവുനായ വിഷയവും യുക്തിസഹമായി ചെയ്യേണ്ട കാര്യമാണ്. അതിന് നാട്ടുകാരുടെ സഹകരണം വേണം. നിലവിൽ അക്രമകാരികളായ നായ്ക്കളെ ആളുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവർക്ക് കഴിയുന്നതുപോലെ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP