Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കളക്ടർ; വീഡിയോ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നും കണ്ടെത്തൽ

മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കളക്ടർ; വീഡിയോ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നും കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനുവേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശം. പ്രാഥമിക പരിശോധനയിൽ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. വീഡിയോ നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവിയോട് പത്തനംതിട്ട ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അതേസമയം പരാജയം മുന്നിൽ കണ്ട ഇടത്- വലത് മുന്നണികൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടുതേടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP