Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202328Saturday

'ഹാൻസ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ് '; ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കണം; കെ.സുരേന്ദ്രനെതിരെ പരിഹാസവുമായി ഇടതുപക്ഷ എംഎ‍ൽഎ മാർ

'ഹാൻസ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ് '; ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കണം; കെ.സുരേന്ദ്രനെതിരെ പരിഹാസവുമായി ഇടതുപക്ഷ എംഎ‍ൽഎ മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് ഇടതുപക്ഷ എംഎ‍ൽഎ മാരുടെ പരിഹാസം.സംസ്ഥാന സർക്കാരിനെ താഴെയിടുമെന്ന് പറഞ്ഞ കെ സുരേന്ദ്രന്റെ പരാമർശത്തെയാണ് എംഎൽഎമാരായ മുഹമ്മദ് മുഹ്സിനും വികെ പ്രശാന്തും തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ട്രോളിയിരിക്കുന്നത്.

''ഹാൻസ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ്. മുന്നറിയിപ്പ്: ഉറങ്ങുമ്പോൾ കൂടെ കിടക്കുന്നവർ ശ്രദ്ധിക്കുന്നത് നന്നാവും.
നേരത്തെ കൊണ്ടുപോയാൽ ചങ്ങലയ്ക്കെങ്കിലും ഇടാം.''-മുഹമ്മദ് മുഹ്സിൻ പറഞ്ഞു.

''സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിട്ടതിനു ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സർക്കാർ ചർച്ച ചെയ്യുന്നു. ഫോട്ടോ വൈറൽ.'' എന്നാണ് വികെ പ്രശാന്ത്, കെ സുരേന്ദ്രനെ പരിഹസിച്ച് പറഞ്ഞത്.

വി.കെ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

 

വേണ്ടി വന്നാൽ സർക്കാരിനെ വലിച്ച് താഴെയിടുമെന്നും താഴെയിറക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നുമായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. ബിജെപി അയച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓർമ്മ വേണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ഇടതുപക്ഷത്തിന്റെ യുവ എംഎ‍ൽഎ മാർ പരിഹാസവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP