Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഹർത്താൽ കേരളത്തിൽ മാത്രമാണ് നടന്നത്; രാഹുൽ ഗാന്ധി പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല, ക്രിസ്ത്യാനികൾക്ക് ബിജെപിയുണ്ട് കൂട്ട്:കെ. സുരേന്ദ്രൻ

പാക്കിസ്ഥാന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഹർത്താൽ കേരളത്തിൽ മാത്രമാണ് നടന്നത്; രാഹുൽ ഗാന്ധി പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല, ക്രിസ്ത്യാനികൾക്ക് ബിജെപിയുണ്ട് കൂട്ട്:കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ മതഭീകരവാദ ശക്തികളുടെ പ്രവർത്തനം വർദ്ധിക്കാൻ കാരണം ഇടത്-വലത് ശക്തികളുടെ സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പോപുലർ ഫ്രണ്ട് ഹർത്താൽ. വിധ്വംസക ശക്തികളുടെ വേരറുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ ഉദാഹരണമാണ് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡ്.

പാക്കിസ്ഥാന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഹർത്താൽ സംസ്ഥാനത്ത് മാത്രമാണ് നടന്നത്. ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടു. സർക്കാർ നോക്കുകുത്തിയായി. പൊലീസ് നിഷ്‌ക്രിയമായി. തണുപ്പൻ സമീപനമാണ് പോപുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തിനോട് സർക്കാർ പുലർത്തിയത്. രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ ഒരിക്കൽ പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല.

ഭീകരവാദികൾക്ക് മുമ്പിൽ മുട്ടുമടക്കാൻ ബിജെപി തയ്യാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശ്ശേരി ബിഷപ്പ് പറഞ്ഞതും ബിജെപി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബിജെപിയുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP