Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമെന്ന് തെളിയിച്ചു; സൗജന്യ വാക്സിൻ അനുവദിച്ചതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും: കെ സുരേന്ദ്രൻ

നരേന്ദ്ര മോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമെന്ന് തെളിയിച്ചു; സൗജന്യ വാക്സിൻ അനുവദിച്ചതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും: കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ അനുവദിച്ചതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾ നൽകുന്ന ആശ്വാസം വലുതാണ്. പ്രധാന്മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷൻ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബന്ധത വ്യക്തമായിയെന്നും സുരേന്ദ്രൻ പറഞ്ഞു.

എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരുമ്പോൾ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. കുട്ടികൾക്കുള്ള വാക്സിനായി പരീക്ഷണങ്ങൾ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. 23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേഗതയിൽ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നതും മൂന്ന് വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP