Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി വിധി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രമല്ല, എല്ലാ ക്ഷേത്രങ്ങളെയും രാഷ്ട്രീയമുക്തമാക്കണം; വിധിയെ സ്വാഗതം ചെയ്തു; സിപിഎമ്മിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധി; ഈ വിധി അംഗീകരിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയും പാർട്ടി സെക്രട്ടറിയും തയ്യാറാവുമോയെന്നും ബിജെപി അധ്യക്ഷൻ

സുപ്രീം കോടതി വിധി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രമല്ല, എല്ലാ ക്ഷേത്രങ്ങളെയും രാഷ്ട്രീയമുക്തമാക്കണം; വിധിയെ സ്വാഗതം ചെയ്തു; സിപിഎമ്മിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധി; ഈ വിധി അംഗീകരിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയും പാർട്ടി സെക്രട്ടറിയും തയ്യാറാവുമോയെന്നും ബിജെപി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണത്തിൽ തിരുവതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട വിധിയാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാൽ സിപിഎമ്മിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഈ വിധി അംഗീകരിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയും പാർട്ടി സെക്രട്ടറിയും തയ്യാറാവുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു

കേരള സർക്കാർ ഈ വിഷയത്തിലെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നത് പരസ്യമായി അംഗീകരിച്ച് വിശ്വാസികളോട് മാപ്പുപറയണം. വിധിയുടെ പശ്ചാത്തലത്തിൽ അധികാരം ഉപയോഗിച്ച് ക്ഷേത്രങ്ങൾ ഏറ്റെടുക്കാനുള്ള നടപടിയിൽ നിന്ന് പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രങ്ങളിലെ ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട് മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾക്കെതിരാണ് വിധി. ക്ഷേത്രഭരണത്തിൽ അഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന ഇത്രയും കാലത്തെ നിലപാടിനുള്ള തിരിച്ചടികൂടിയാണ് ഈ വിധിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭരണസമിതിയിൽ ഹിന്ദുക്കൾമാത്രമെ പാടുള്ളു എന്ന് സുപ്രീം കോടതി പറഞ്ഞതിനർത്ഥം വിശ്വാസികളായിട്ടുള്ള ഹിന്ദുക്കൾ എന്നാണ്. അവിശ്വാസികൾക്കും സെക്കുലർ ഭരണകൂടത്തിന്റെ വക്താക്കൾക്കും ക്ഷേത്രഭരണത്തിൽ പങ്കാളിത്തം കൊടുക്കുന്ന രീതിയെയാണ് ചോദ്യം ചെയ്തത്. വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രം നടത്തിപ്പിനുള്ള അവകാശമെന്ന് കോടതി വിധിയിലൂടെ അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ മാത്രമായി ബാധിക്കുന്ന വിധിയില്ല. കേരളത്തിലെ ആകെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഈ സുപ്രീം കോടതി വിധി ഉൾക്കൊണ്ട് ക്ഷേത്രങ്ങൾ രാഷ്ട്രീയവിമുക്തമാക്കണം. വിശ്വാസികളെ ഉൾപ്പെടുത്തി അചാരനുഷ്ടാനങ്ങൾ മുറുകെ പിടിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും ഈ വിധി വിശ്വാസി സമൂഹത്തിന്റെ വിജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമല്ല. ക്ഷേത്രങ്ങളിൽ എന്തുനടക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല. ബി നിലവറ തുറക്കണോ വേണ്ടയോ എന്നത് സർക്കാരല്ല പറയേണ്ടത്. പുതിയഭരണസമിതിയാണ് തീരുമാനിക്കേണ്ടത്. ബിജെപിയുടെ നയങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP