Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഉള്ളി, ഉള്ളി' എന്ന വിളി വേദനിപ്പിച്ചെങ്കിലും ആരെയും ബ്ലോക്ക് ചെയ്യാറില്ലെന്ന് ബിജെപി നേതാവ്; ബീഫ് കഴിക്കുന്നതിനെ എതിർക്കില്ല; ശത്രുക്കളുടെ ഹാസ്യാത്മകതയെ അംഗീകരിക്കണം; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ സുരേന്ദ്രൻ

'ഉള്ളി, ഉള്ളി' എന്ന വിളി വേദനിപ്പിച്ചെങ്കിലും ആരെയും ബ്ലോക്ക് ചെയ്യാറില്ലെന്ന് ബിജെപി നേതാവ്; ബീഫ് കഴിക്കുന്നതിനെ എതിർക്കില്ല; ശത്രുക്കളുടെ ഹാസ്യാത്മകതയെ അംഗീകരിക്കണം; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്രോളുകൾ ആസ്വദിക്കാറുണ്ടെങ്കിലും 'ഉള്ളി സുര' എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. മനോരമ ന്യൂസിന്റെ നേരേ ചൊവ്വെ എന്ന പരിപാടിയിലാണ് ബിജെപി നേതാവ് തന്റെ സ്വകാര്യ ദുഃഖം തുറന്നു പറഞ്ഞത്. എന്നാൽ ഇതിന്റെയൊന്നും പേരിൽ ആരോടും അസഹിഷ്ണുത കാണിക്കാറില്ല. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രൻ പറയുന്നു. തനിക്ക് കൂടുതൽ റീച്ച് കിട്ടാൻ അതെല്ലാം സഹായിക്കുമെന്നാണ് സുരേന്ദ്രന്റെ വിശ്വാസം.

 

നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ഏറ്റവും വിഷമിപ്പിച്ച ട്രോളുകൾ ഏതെന്ന ചോദ്യത്തിന് ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയല്ല ഞാൻ. ഞാൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്കു കൃത്യമായി ബോധ്യമുണ്ട് എന്നും സുരേന്ദ്രൻ പറയുന്നു.

ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേന്ദ്രനെ അപമാനിച്ച കാര്യവും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം സുരേന്ദ്രൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. മഞ്ചേശ്വരത്ത് മൽസരിക്കേണ്ടതില്ലെന്നു നേരത്തെ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയിൽ മൽസരിച്ചത്. മറ്റ് നേതാക്കൾക്കു അവസരം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP