Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻ.ഡി.എ മുന്നണിക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കും; ബിജെപിയെ തടയാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ സഖ്യം ഉണ്ടാക്കുകയാണെന്നും കെ.സുരേന്ദ്രൻ

എൻ.ഡി.എ മുന്നണിക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കും; ബിജെപിയെ തടയാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ സഖ്യം ഉണ്ടാക്കുകയാണെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് സാംസ്‌കാരികമായി രാജ്യത്ത് ഏറ്റവും പാരമ്പര്യമുള്ള നഗരത്തിന്റെ വികസന മുരടിപ്പിന് ഇടയാക്കിയത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു അവസരം ലഭിച്ചാൽ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ കോർപ്പറേഷനിലെ വിവിധ പരിപാടികളിൽ പങ്കെടുക്കവെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവർഷമായി നടത്തുന്നത്. നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകൾ പുറത്തു വന്നാൽ കടകംപ്പള്ളിക്ക് രാജിവെക്കേണ്ടി വരും. തിരുവനന്തപുരത്ത് ബിജെപിയെ തടയാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്.

എന്നാൽ നഗരത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകും. ഇതിന് തുരങ്കം വെക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP