Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ പ്രസംഗം ശരിക്കു കേൾക്കാൻ പറ്റിയില്ല; മോദി തന്നെ ശാസിച്ചുവെന്ന പ്രചാരണം തെറ്റ്: തർജമ പാളിയതിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ

മോദിയുടെ പ്രസംഗം ശരിക്കു കേൾക്കാൻ പറ്റിയില്ല; മോദി തന്നെ ശാസിച്ചുവെന്ന പ്രചാരണം തെറ്റ്: തർജമ പാളിയതിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ

കോട്ടയം: പ്രധാദനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിൽ പാളിച്ച വന്ന സംഭവത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മോദിയുടെ പ്രസംഗം ഒന്നും കേൾക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനാലാണു തെറ്റു സംഭവിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

തുടക്കത്തിൽ തന്നെ തെറ്റ് പറ്റിയെന്ന് മനസിലാവുകയും ചെയ്തു. തുടർന്ന് മൈക്ക് സ്റ്റാൻഡ് അടുത്തേക്ക് നീക്കാൻ മോദി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പെട്ടെന്ന് ഇതിന് സാധിച്ചില്ല. തുടർന്ന് വി. മുരളീധരനോട് തർജമ നടത്താൻ താൻ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

തന്നെ മോദി ശാസിച്ചുവെന്നും ഇറക്കിവിട്ടുവെന്നുമുള്ള പ്രചരണങ്ങൾ ശരിയല്ല. അങ്ങനെ ഒന്നുമല്ല അവിടെ സംഭവിച്ചത്. ഞാൻ തന്നെ സ്വമേധയാ മാറി കൊടുക്കുയായിരുന്നു. എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇഗോ ഉണ്ടായിരുന്നെങ്കിലൽ ഞാൻ ഇങ്ങനെ ചെയ്യില്ലായിരുന്നല്ലോ. അവിടെ സംഭവിച്ചത് ഏത് മനുഷ്യനും പറ്റുന്ന ഒരുതെറ്റാണെന്നും സുരേന്ദ്രൻ പറഞ്ഞു.

എനിക്ക് ഹിന്ദി അറിയില്ല എന്നു പറയുന്നത് ശരിയല്ല. മുൻപ് തിരുവനന്തപുരത്തും കാസർകോടും മോദി വന്നപ്പോൾ അദ്ദേഹത്തിന്‌റെ പ്രസംഗം തർജമ ചെയ്തത് ഞാൻ ആയിരുന്നു. പിന്നീട് അമിത് ഷാ പാലക്കാട് വന്നപ്പോഴും ഞാൻ തന്നെയായിരുന്നു തർജമ ചെയ്തത്. ഇത്തവണ മോദി വരുമ്പോഴും പ്രസംഗം തർജിമ ചെയ്യാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. വളരെ ലളിതമായ ഹിന്ദിയാണ് മോദി പ്രസംഗത്തിൽ ഉപയോഗിച്ചത്. പക്ഷെ സ്‌റ്റേജിന്റെ മറ്റൈാരു വശത്തായതിനാൽ എനിക്ക് കേൾക്കാൻ സാധിച്ചില്ല. പ്രസംഗം കൃത്യമായി കേൾക്കുമോ എന്ന കാര്യത്തിൽ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അവിടെയുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു- സുരേന്ദ്രൻ പറഞ്ഞു.

പ്രസംഗത്തിന്റെ തർജമ പാളിപ്പോയതിൽ വ്യാപകതോതിലാണ് സുരേന്ദ്രനു പരിഹാസം നേരിടേണ്ടി വന്നത്. അതിനിടെ, തർജമയിൽ പാകപ്പിഴ വന്നതിന് ആരെയും പരിഹസിക്കേണ്ട കാര്യമില്ലെന്നു നടി റിമ കല്ലിംഗൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP