Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

മധുവിന്റെ കേസ് അട്ടിമറിക്കുന്നു; സർക്കാർ സ്‌പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്; ഇടത് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി എന്നും കെ.സുരേന്ദ്രൻ

മധുവിന്റെ കേസ് അട്ടിമറിക്കുന്നു; സർക്കാർ സ്‌പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്; ഇടത് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി എന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സർക്കാർ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്‌പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഎം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഎം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും. ഈ വിഷയം ബിജെപി പ്രതിനിധി സംഘം കേന്ദ്ര പട്ടികവർഗ വകുപ്പ് മന്ത്രി അർജുൻ മുണ്ടെയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവർഗ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP