Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സർവകലാശാല അസി.നിയമന തട്ടിപ്പ് കേസ് എഴുതി തള്ളിയത് സിപിഎം ഉന്നതരെ സംരക്ഷിക്കാൻ; പുതിയ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതം; കോപ്പിയടിച്ച എസ്.എഫ്.ഐ ക്രിമിനലുകൾ പി.എസ്.സി പരീക്ഷ അട്ടിമറിച്ചതിന് സമാനമായാണ് അസി.നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് കെ.സുരേന്ദ്രൻ

കേരള സർവകലാശാല അസി.നിയമന തട്ടിപ്പ് കേസ് എഴുതി തള്ളിയത് സിപിഎം ഉന്നതരെ സംരക്ഷിക്കാൻ; പുതിയ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതം; കോപ്പിയടിച്ച എസ്.എഫ്.ഐ ക്രിമിനലുകൾ പി.എസ്.സി പരീക്ഷ അട്ടിമറിച്ചതിന് സമാനമായാണ് അസി.നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്ത്ത്തള്ളിയത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്നത്തെ സർവകലാശാല വി സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായ കേസ് പിണറായി സർക്കാർ എഴുതിത്ത്തള്ളിയത് സിപിഎം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.ആദ്യ കുറ്റപത്രത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതാണ്.

നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികൾക്കെതെരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്സിറ്റി നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് എൻ. കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് ജി ശശിധരനും വെവ്വേറെ റിപ്പോർട്ടുകളിലൂടെ വിധിച്ചു. എന്നാൽ പുതിയ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്.

വി എസ് അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ലോകായുക്തയിൽ പരാതി വരുകയായിരുന്നു. അന്ന് ബിജെപിയും യുവമോർച്ചയുമെല്ലാം നടത്തിയ ശക്തമായ പ്രതിഷേധത്തിനെ തുടർന്ന് ഒ.എം.ആർ ഉത്തരകടലാസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്താവുകയുമായിരുന്നു. ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കുകൾ. രേഖപ്പെടുത്തിയ കമ്പ്യൂട്ടർ കാണാതാക്കിയും സ്വന്തക്കാർക്കും സിപിഎം ബന്ധു ജനങ്ങൾക്കും അസിസ്റ്റന്റ് നിയമനം നൽകാൻ ഗൂഢാലോചന നടത്തുകയായിരുന്നു. കോപ്പിയടിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ റാങ്ക് ലിസ്റ്റിൽ തിരുകികയറ്റി പി.എസ്.സിയെ അട്ടിമറിച്ചതിനു സമാനമായാണ് അസി.നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP