Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഡിജിപിക്ക് കെ സുരേന്ദ്രന്റെ പരാതി ; ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറാവണമെന്നും കെ സുരേന്ദ്രൻ

ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഡിജിപിക്ക് കെ സുരേന്ദ്രന്റെ പരാതി ; ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറാവണമെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പരാതി നല്കി. ഡിജിപിക്കാണ് പരാതി നല്കിയത്. ജുഡീഷൽ അന്വേഷണത്തിന് വിധേയമായ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ എംഎൽഎയുമായ ഒരാളുടെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണ്. ഇതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

തന്നെ ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറാവണം. അല്ലാത്ത പക്ഷം ഈ സംഭവം അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭയമോ പക്ഷപാതമോ കൂടാതെ നീതി നടപ്പാക്കുമെന്നാണ് സത്യപ്രതിജ്ഞയിൽ പറയുന്നത്. എന്നാൽ, ഈ വെളിപ്പെടുത്തലിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ് ഉമ്മൻ ചാണ്ടി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ക്രിമിനൽ കുറ്റമാണ്. കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP