Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രീംകോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ്; വിധി അയ്യപ്പഭക്തരുടെ വിജയം; ശബരിമലവിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ

സുപ്രീംകോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ്; വിധി അയ്യപ്പഭക്തരുടെ വിജയം; ശബരിമലവിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ സുപ്രീംകോടതി ഹർജികൾ ഏഴംഗ ബെഞ്ചിലേക്ക് വിട്ട തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയുടെ തീരുമാനം അശ്വാസം നൽകുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

ചീഫ് ജസ്റ്റിസ് രജ്ഞ്ൻ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ ഏഴംഗബെഞ്ചിലേക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ മുൻവിധിയിൽ മാറ്റമുണ്ടാക്കില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തിൽ വിശാലമായ രീതിയിൽ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാൻ വിശാല ബെഞ്ചിന് വിട്ടത്.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടി...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP