Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ മടങ്ങി വരവ്: തെറ്റായ പ്രചാരണം നടത്തിയ യുഡിഎഫ്-എൽഡിഎഫ് തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞു; മലയാളിപ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്നും കെ.സുരേന്ദ്രൻ

പ്രവാസികളുടെ മടങ്ങി വരവ്: തെറ്റായ പ്രചാരണം നടത്തിയ യുഡിഎഫ്-എൽഡിഎഫ് തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞു; മലയാളിപ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തുള്ള ഇന്ത്യക്കാരെ വ്യാഴാഴ്ചമുതൽ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി യഥാസമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള സാവകാശം കേന്ദ്രസർക്കാർ നൽകി. കേരളവും മറ്റു സംസ്ഥാനങ്ങളും എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയെന്നാണ് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്.

പ്രവാസികളെ മടക്കികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും കേരളത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രചരങ്ങളെല്ലാം ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രവാസികളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ തടസ്സം നിൽക്കുന്നു എന്നായിരുന്നു പ്രചാരണം. തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാനിറങ്ങിയവരുടെ തനിനിറമാണിപ്പോൾ പ്രവാസികളും കേരളീയരും മനസ്സിലാക്കിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരികെ എത്തുന്ന പ്രവാസികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സൗകര്യങ്ങളും സഹായങ്ങളും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP