Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായും ജോലി ചെയ്യാം; മതസംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു എന്ന് കെ.സുരേന്ദ്രൻ

ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായും ജോലി ചെയ്യാം; മതസംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു എന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മതസംഘടനകൾക്ക് കീഴടങ്ങി ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കട്ടരാമന് കളക്ടറായി ജോലി ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.

നടൻ ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അദ്ദേഹത്തോട് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ദിലീപിനെതിരായ കേസ് ശരിയായി അന്വേഷിച്ച് അയാൾ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം. അതാണ് നിയതമായ മാർഗം. ശ്രീറം വെങ്കിട്ടരാമൻ ഒരു ജില്ലയിലും കളക്ടറായി ജോലി ചെയ്യാൻ പാടില്ലെന്ന് പറയുന്നു. സിവിൽ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന് സിപിഐക്കാർ പറയുന്നു. ഇതെന്ത് ന്യായമാണ്. ചില ആളുകൾ തീരുമാനിക്കുന്നതെ ഇവിടെ നടക്കുന്നുള്ളൂ. ശ്രീറാം വെങ്കട്ടരാമന് വേണ്ട് ആരും വക്കാലത്ത് എടുക്കുന്നില്ല.

ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബിജെപിയും ആവശ്യപ്പെടുന്നത്. പക്ഷേ ആ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളെ സർവീസിൽ തിരിച്ചെടുത്തതിന് ശേഷം ഒരു പദവിയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല. മതസംഘടനകൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP