Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശിവശങ്കറിന് ഒരു രോഗവുമില്ല...നടുവേദനയടക്കം എല്ലാം തട്ടിപ്പ്; ശിവശങ്കറിന്റെ തലച്ചോറും ഹൃദയവും പിണറായി; മുഖ്യമന്ത്രിയുടെ ആവശ്യങ്ങളെല്ലാം നടപ്പിലാക്കിയത് അദ്ദേഹം വഴി: കെ സുരേന്ദ്രൻ

ശിവശങ്കറിന് ഒരു രോഗവുമില്ല...നടുവേദനയടക്കം എല്ലാം തട്ടിപ്പ്; ശിവശങ്കറിന്റെ തലച്ചോറും ഹൃദയവും പിണറായി; മുഖ്യമന്ത്രിയുടെ ആവശ്യങ്ങളെല്ലാം നടപ്പിലാക്കിയത് അദ്ദേഹം വഴി: കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കും ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യു.എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സർക്കാർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ശിവശങ്കർ വഴിയാണ് നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. അതിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതോടെയാണ് പിണറായി വിജയൻ അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമം നടത്തുന്നത്.

കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതായാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കറിനെ രക്ഷിച്ചെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കർ വഴിയാണ് നടപ്പിലായത്. ഡോളർ കൈമാറ്റം ഉൾപ്പടെ നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശിവശങ്കറിന് ഒരു രോഗവുമില്ല. നടുവേദനയടക്കം എല്ലാം തട്ടിപ്പാണ്. ഹൃദയസംബന്ധമായോ തലച്ചോറുമായോ ബന്ധപ്പെട്ട് യാതൊരു അസുഖവുമില്ല. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവുമെല്ലാം പിണറായിയാണ്. ശിവശങ്കറിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി യു.എ.ഇ കോൺസുലേറ്റ് വഴി എല്ലാ ഇടപാടും നടത്തിയത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കർ സംരക്ഷിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP