Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം; എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു; കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലിന്റെ സിംകാർഡ് പി.ശ്രീരാമകൃഷ്ണൻ ഉപയോഗിക്കുന്നതിലും ദുരൂഹത എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം; എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു; കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലിന്റെ സിംകാർഡ് പി.ശ്രീരാമകൃഷ്ണൻ ഉപയോഗിക്കുന്നതിലും ദുരൂഹത എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്പീക്കർ ഡോളർ അടക്കമുള്ള ബാഗ് കൈമാറിയതായും അതു കോൺസുലേറ്റ് ജനറലിന് കൊടുക്കാൻ ആവശ്യപ്പെട്ടതായും സ്വർണക്കടത്ത് കേസ് പ്രതികൾ മൊഴി നൽകിയിരുന്നു.

സ്വർണ്ണക്കടത്തിൽ ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാർത്ത. ഇയാളുടെ പേരിലുള്ള സിം കാർഡ് ആണ് സ്പീക്കർ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് തവണ അദ്ദേഹം ഹാജരാകാൻ തയ്യാറായില്ല എന്നത് സംശയാസ്പദമാണ്.

നിയമസഭയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾ ഉപയോഗിച്ചാണ് സ്പീക്കർ സ്വന്തം സ്റ്റാഫിനെ രക്ഷിക്കാൻ ശ്രമിച്ചത്. സ്പീക്കർ എന്തൊക്കെയോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. നിയമസഭാ മന്ദിര നിർമ്മാണത്തിൽ കോടികളുടെ ധൂർത്താണ് നടന്നത്. ഊരാളുങ്കലിന് അനർഹമായി കരാർ നൽകിയതും ധൂർത്തും അന്വേഷിക്കണമെന്നും സൂരേന്ദ്രൻ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP