Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവും; പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്; ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവും; പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്; ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് അഴിമതി നടന്നെന്ന് ബോധ്യമായതിനാലാണ്. സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഖജനാവിലെ പണം ഉപയോഗിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് സർക്കാർ മാപ്പു പറയണം.

ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന ബിജെപിയുടെ ചോദ്യം തന്നെയാണ് കോടതിയും ചോദിച്ചത്. ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലല്ലേ എന്ന കോടതിയുടെ ചോദ്യം ഇടതുസർക്കാരിന്റെ കള്ളത്തരങ്ങൾ പൊളിക്കുന്നതാണ്. സർക്കാരിന്റെ ഹർജി യൂണിടാക്കിനെ രക്ഷിക്കാനാണെന്ന സിബിഐയുടെ നിലപാട് തത്വത്തിൽ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മടിയിൽ കനമില്ലാത്തതിനാൽ ഏത് അന്വേഷണവും നേരാടാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാവും. കുടുങ്ങുമെന്നായപ്പോൾ പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ആദ്യം വിജിലൻസിനെ ഇറക്കിയും ഇപ്പോൾ ഹൈക്കോടതിയിൽ പോയും അദ്ദേഹം സ്വയം അപഹാസ്യനായത്. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ സിപിഎമ്മിനെ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരുമായി ബന്ധിപ്പിക്കുന്ന പാലമാണെന്നും സുരേന്ദ്രൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP