Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകംപള്ളി സുരേന്ദ്രൻ മന്ത്രിസഭയിലെ ശകുനി; കേരളത്തെയും കേന്ദ്രസർക്കാരിനെയും തമ്മിലടിക്കുന്ന ശകുനിയുടെ റോളാണ് കടകംപള്ളി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്; രാജവാഴ്ചയുടെ കാലത്ത് തമ്പുരാക്കന്മാർ പറയുന്ന പോലെയാണ് കടകംപള്ളി പറയുന്നത്; ഇത്ര അധികം ധാർഷ്യത്തോടെയും അഹങ്കാരത്തോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന മന്ത്രിമാർ വേറെയുണ്ടോ? കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ മന്ത്രിസഭയിലെ ശകുനി; കേരളത്തെയും കേന്ദ്രസർക്കാരിനെയും തമ്മിലടിക്കുന്ന ശകുനിയുടെ റോളാണ് കടകംപള്ളി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്; രാജവാഴ്ചയുടെ കാലത്ത് തമ്പുരാക്കന്മാർ പറയുന്ന പോലെയാണ് കടകംപള്ളി പറയുന്നത്; ഇത്ര അധികം ധാർഷ്യത്തോടെയും അഹങ്കാരത്തോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന മന്ത്രിമാർ വേറെയുണ്ടോ? കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിശിദ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിക്കുന്ന കടകംപള്ളി സുരേന്ദ്രൻ കേരള മന്ത്രിസഭയിലെ ശകുനിയാണെന്നം സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരളത്തെയും കേന്ദ്രസർക്കാരിനെയും തമ്മിലടിക്കുന്ന ശകുനിയുടെ റോളാണ് കടകംപള്ളി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. രാജവാഴ്ചയുടെ കാലത്ത് തമ്പുരാക്കന്മാർ പറയുന്ന പോലെയാണ് കടകംപള്ളി പറയുന്നത്. ഇത്ര അധികം ധാർഷ്യത്തോടെയും അഹങ്കാരത്തോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന മന്ത്രിമാർ വേറെയുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഇത് കമ്യൂണിസ്റ്റ് രാജ്യമല്ല. ജനാധിപത്യരാജ്യമാണ്. ഇവിടെ വിമർശനങ്ങൾ ഉയർന്നുവരും. കേരളമെന്നാൽ പിണറായി എന്നാണ് കടകംപള്ളി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമർശിക്കരുതെന്ന നിലപാടാണ് കടകംപള്ളിക്ക് ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

കടകംപള്ളിക്ക് വിഭ്രാന്തി വരുന്നത് പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ്. ജനാധിപത്യത്തിൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇടുക്കിയിലും കോട്ടയത്തും ഗ്രീൻസോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു വരുത്തിയതിന്റെ ഫലമാണ് ഇപ്പോൾ ഇരുജില്ലകളിലും കോവിഡ് രോഗം വർധിക്കാൻ ഇടയായതെന്ന് മുരളീധരൻ വിമർശിച്ചിരുന്നു.

ഇതിനെതിരെ കടകംപള്ളി സുരേന്ദ്രൻ രാവിലെയും വിമർശനം ഉന്നയിച്ചു. വി മുരളീധരൻ തരംതാണ രാഷ്ട്രീയക്കാരനായി അധഃപതിക്കരുത്. സ്വന്തം കർത്തവ്യം നിർവഹിക്കാനാണ് മുരളീധരൻ ശ്രമിക്കേണ്ടത്. പ്രവാസികളെ മടക്കിക്കൊണ്ടുവരാനാണ് മുരളീധരൻ ശ്രമിക്കേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP