Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം. ശിവശങ്കറിനെ ഒരു ഗത്യന്തരവുമില്ലാതെയാണ് സസ്‌പെൻഡ് ചെയ്തത്; ശിവശങ്കറിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായപ്പോഴാണ് ഇപ്പോൾ ഈ നടപടി; ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ മേൽ പതിച്ച കളങ്കം കഴുകിക്കളയാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

എം. ശിവശങ്കറിനെ ഒരു ഗത്യന്തരവുമില്ലാതെയാണ് സസ്‌പെൻഡ് ചെയ്തത്; ശിവശങ്കറിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായപ്പോഴാണ് ഇപ്പോൾ ഈ നടപടി; ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ മേൽ പതിച്ച കളങ്കം കഴുകിക്കളയാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം. ശിവശങ്കറിനെ ഒരു ഗത്യന്തരവുമില്ലാതെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശിവശങ്കറിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായപ്പോഴാണ് ഇപ്പോൾ ഈ നടപടി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ മേൽ പതിച്ച കളങ്കം കഴുകിക്കളയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കള്ളക്കടത്തുകേസിൽ ആരോപണവിധേയനായതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിക്കും ഉണ്ടാകാത്തതാണ്. തെളിവ് ലഭിക്കാതെ ശിവശങ്കറിനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെ പറഞ്ഞിരുന്നത്. കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കർ കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. രാജ്യദ്രോഹ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. ഇതെല്ലാം വ്യക്തമാക്കുന്നതു മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ടെന്നാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലക്കാരനായിരുന്നുകൊണ്ടു കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോൾ പ്രതിയാക്കപ്പെടുന്നതു സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസാണ്. താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. താനറിയാതെ തന്റെ ഓഫിസിൽ ഒന്നും നടക്കില്ലെന്ന് വീമ്പുപറയുമ്പോൾ ശിവശങ്കർ ആ ഓഫിസിലിരുന്ന് കള്ളക്കടത്തുകാർക്ക് കൂട്ടുനിന്നെന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ അർഹതയില്ല. അന്തസ്സുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP