Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിയാറ്റിലെ 28 ബാഗേജുകൾ പോയത് മലപ്പുറത്തേക്ക്; അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഒരോ ദിവസവും പുറത്തുവരികയാണെന്ന് കെ സുരേന്ദ്രൻ; മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി ബിജെപി അധ്യക്ഷൻ

സിയാറ്റിലെ 28 ബാഗേജുകൾ പോയത് മലപ്പുറത്തേക്ക്; അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഒരോ ദിവസവും പുറത്തുവരികയാണെന്ന് കെ സുരേന്ദ്രൻ; മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി ബിജെപി അധ്യക്ഷൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്വർണക്കടത്തുമായ് ബന്ധമുള്ള മന്ത്രി കെ.ടി ജലീലിന്റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വെർച്ച്വൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

യു.എ.ഇ കോൺസുലേറ്റിൽ നിന്നും വരുന്ന പാർസലുകൾ സി-എ.പി.ടിൽ എന്തിന് എത്തിക്കണം? അവിടെ നിന്നും 28 പാർസലുകൾ മലപ്പുറത്തെ എടപ്പാളിലേക്ക് എന്തിന് കൊണ്ടുപോയി? ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണ്ണക്കിറ്റാണെന്ന് അന്ന് ബിജെപി പറഞ്ഞത് ഇന്ന് വ്യക്തമാവുകയാണ്. ഖുറാൻ കിറ്റാണ് കൊണ്ടുപോയതെന്നാണ് ജലീൽ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്നും ഖുറാൻ കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. സി-എ.പി.ടിലെ നിയമനങ്ങളെല്ലാം അനധികൃതമാണ്.

ജലീലിന്റെ താത്പര്യപ്രകാരം മാനേജിങ് ഡയറക്ടറെ നിയമിച്ചത് എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്. സ്വർണക്കടത്തിന്റെ വേരുകൾ കേരളത്തിന്റെ ജുഡീഷ്വറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വഞ്ചിയൂരിൽ ഡി.ആർ.ഐ ഓഫീസ് കുത്തിത്തുറന്ന് ഫയലുകൾ കൊണ്ടു പോയി എന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ജൂവലറി തട്ടിപ്പു കേസിലെ പ്രതികളുമായി സ്പീക്കർക്കും ഇ.പി ജയരാജൻ, കടകംപ്പള്ളി എന്നീ മന്ത്രിമാർക്കും സിഐ.ടി.യു നേതാവായ എളമരം കരീമിനുമുള്ള ബന്ധം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഊരാളുങ്കലിന് സർക്കാർ വഴിവിട്ട സഹായം നൽകി

ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ വഴിവിട്ട സഹായം നൽകി. ഒരു സംരംഭത്തിന് പരമാവധി 800 കോടിയുടെ ജോലികൾ മാത്രമേ നൽകാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കുമ്പോൾ 8000ൽ പരം കോടിയുടെ ജോലികളാണ് ഊരാളുങ്കലിന് നൽകിയിരിക്കുന്നത്.

കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം

ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കാൻ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചത് വിചിത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരിൽ ഒരാൾ നേരത്തെ തെറ്റായ രീതികളിൽ മുന്നോട്ടു പോയ ആളാണ്. മറ്റൊരാൾ ധനകാര്യ സെക്രട്ടറിയാണ്. സിപിഎം ബന്ധമുള്ള എൻ.ജി.ഒ യൂണിയൻ നേതാവ് രണ്ട് കോടി തട്ടിയത് ഇവർ അന്വേഷിച്ചിട്ട് എന്ത് കാര്യം? മുമ്പും കണ്ണൂർ,കൊച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ട്രഷറി തട്ടിപ്പ് നടന്നിട്ടുണ്ട്.

ട്രഷറി തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ ധനമന്ത്രി തോമസ് ഐസക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിട്ടും ട്രഷറികളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP