Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഎസ്‌ഐസി ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് അനുവദിക്കണം; കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ച് സുരേന്ദ്രൻ; കേരളത്തിൽ കോവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ടെസ്റ്റിങ് സൗകര്യം അനിവാര്യമാണെന്ന് ബിജെപി അധ്യക്ഷൻ

ഇഎസ്‌ഐസി ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് അനുവദിക്കണം; കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ച് സുരേന്ദ്രൻ; കേരളത്തിൽ കോവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ടെസ്റ്റിങ് സൗകര്യം അനിവാര്യമാണെന്ന് ബിജെപി അധ്യക്ഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഇഎസ്‌ഐസി ആശുപത്രികളിലും കോവിഡ് ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാറിന് കത്തയച്ചു.

കേരളത്തിൽ കോവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ടെസ്റ്റിങ് സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിലെ കോവിഡ് ടെസ്റ്റ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത് കേരളത്തിലെ സാഹചര്യത്തിന്റെ ഗൗരവം തെളിയുക്കുന്നതാണെന്ന് സുരേന്ദ്രൻ കത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP