Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാക്കി' ഊരിയാൽ എല്ലാവാരും മനുഷ്യരാണ് ഓർമ്മിച്ചാൽ നന്ന്; 'കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചുണക്കുട്ടികളുണ്ട്'; 'കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല; പ്രതിഷേധത്തെ രക്തത്തിൽ മുക്കി കൊല്ലാമെന്നും കരുതേണ്ട; പൊലീസിനെ താക്കീത് ചെയ്ത് കെ സുധാകരൻ എംപി

'കാക്കി' ഊരിയാൽ എല്ലാവാരും മനുഷ്യരാണ് ഓർമ്മിച്ചാൽ നന്ന്; 'കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചുണക്കുട്ടികളുണ്ട്'; 'കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല; പ്രതിഷേധത്തെ രക്തത്തിൽ മുക്കി കൊല്ലാമെന്നും കരുതേണ്ട; പൊലീസിനെ താക്കീത് ചെയ്ത് കെ സുധാകരൻ എംപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;യൂണിവേഴ്‌സിറ്റി കോളജ് സമരത്തിലെ കെഎസ്‌യു പ്രവർത്തകരെ അടിച്ചാൽ പൊലീസിനെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി കെ.സുധാകരൻ എംപി. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ വിവരമില്ലാത്തയാളാണെന്നും സുധാകരൻ പരിഹസിച്ചു. കാക്കി അഴിച്ച് വച്ചാൽ പൊലീസ് വെറും മനുഷ്യന്മാരാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ.സുധാകരൻ പറഞ്ഞു.

'കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെഎസ്‌യുവിന് സാധിക്കുമെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ രക്തത്തിൽ മുക്കി കൊല്ലാമെന്ന് പൊലീസ് കരുതരുത്. പ്രതിഷേധിച്ച പെൺകുട്ടികൾക്ക് നേരെ പോലും പൊലീസ് അതിക്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു പ്രവർത്തകരെ തിരഞ്ഞു പിടിച്ച് അടിക്കുകയാണ് ചില പൊലീസുകാർ ചെയ്യുന്നത്. ഭരണം മാറി വരുമെന്നു ഓർക്കണം. ഭരണം മാറിയാലും ഇല്ലെങ്കിലും കെഎസ്‌യു പ്രവർത്തകരെ തൊട്ടാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. കാക്കി ഇട്ടാൽ നിങ്ങൾ പൊലീസാണ്, കാക്കി ഊരിയാൽ വെറും മനുഷ്യരാണ്. കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചുണക്കുട്ടികൾ കെഎസ്‌യുവിൽ ഉണ്ട്. അതിനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കരുതെന്നും കെ. സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ക്ലിഫ് ഹൗസിനു മുന്നേലിക്കെത്തിയ അഞ്ച് കെഎസ്‌യു വിദ്യാർത്ഥിനികളെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകണമെന്നായിരുന്നു ആവശ്യം. വനിതാ പൊലീസിന്റെ അസാന്നിധ്യത്തിൽ പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പുറത്താക്കി.

പിഎസ്‌സി, കേരള സർവകലാശാല ക്രമക്കേടുകളിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു നടത്തിയ മാർച്ചിനെ പൊലീസ് നേരിടുകയും ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. ഒരു ബാരിക്കേഡ് നീക്കി പ്രവർത്തകർ മുന്നോട്ട് നീങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രദേശത്തു നിന്നും പിൻവാങ്ങിയ പ്രവർത്തകർ സമരപന്തലിൽ സംഘടിച്ച ശേഷം വീണ്ടും ഇങ്ങോട്ടെത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. തുടർന്ന് വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആലപ്പുഴയിൽ കലക്ട്രേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധ മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ കലക്ട്രേറ്റ് വളപ്പിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകരടക്കം കലക്ട്രേറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്നു. ഇവരെയാണ് പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP