Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കെഎം ഷാജിയെ ഒറ്റപ്പെടുത്തി വേട്ടയാടാൻ സമ്മതിക്കില്ല; ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കുമെന്നും കെ സുധാകരൻ എംപി

കെഎം ഷാജിയെ ഒറ്റപ്പെടുത്തി വേട്ടയാടാൻ സമ്മതിക്കില്ല; ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കുമെന്നും കെ സുധാകരൻ എംപി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി എംഎൽഎയെ ഒറ്റപ്പെടുത്തി വേട്ടയാടാൻ സമ്മതിക്കില്ലെന്ന് കോണ്‌​ഗ്രസ് നേതാവ് കെ സുധാകരൻ എംപി. കെഎം ഷാജിക്കെതിരായ കേസുകളിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു കണ്ണൂർ എംപി. ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും.എൻഫോഴ്സമെൻറ് അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഇല്ല. മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഷാജിയെ വേട്ടയാടുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

ശിവശങ്കരൻ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തിൽ തുടരരുത്. വികസനത്തിന്റെ പേരിൽ വൻ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. കേരളത്തിന് പുറത്ത് കോൺ​ഗ്രസും സിപിഎമ്മും തമ്മിൽ സ‍ഖ്യമുണ്ടാക്കുന്നതിൽ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാൽ അതിപ്പോൾ പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP