Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ എങ്കിൽ ഇതാ... എന്റെ മാപ്പ്; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമ ചോദിച്ച് കെ സുധാകരൻ; സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; മാപ്പ് പറച്ചിൽ വിമർശനങ്ങൾക്കൊടുവിൽ

ഒ എങ്കിൽ ഇതാ... എന്റെ മാപ്പ്; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമ ചോദിച്ച് കെ സുധാകരൻ; സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; മാപ്പ് പറച്ചിൽ വിമർശനങ്ങൾക്കൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; ഒടുവിൽ വിമർശനത്തിൽ ഗതികെട്ടു ക്ഷമ പറച്ചിലുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു. പക്ഷേ പെണ്ണുങ്ങളേക്കാൾ മോശമായെന്നതാണ് യാഥാത്ഥ്യമെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായത്.

ഇതിൽ ആദ്യം വിമർശനവുമായി രംഗത്തെത്തിയത് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനുവായിരുന്നു. പെണ്ണുങ്ങൾ മോശമാണ് എന്നാണ് സുധാകരൻ പറയുന്നത്. സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകളായി കാണുന്ന സുധാകരന്റെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമില്ലെ. എല്ലാവർക്കും വായിത്തോന്നുന്നത് പറയാവുന്ന വിഭാഗമാണോ സ്ത്രീകളെന്നും സികെ ജാനു ചോദിച്ചു. ഇങ്ങനെയൊരു പരാമർശം നടത്തുന്നത് മോശമാണെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച അതേ ദിവസമായിരുന്നു കോൺഗ്രസ് നേതാവിന്റെ സ്ത്രീ വിരുദ്ധ പ്രസംഗം. കാസർകോട് നടന്ന യു ഡി എഫ് കളക്റ്റ്രേറ്റ് മാർച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെണ്ണുങ്ങളേക്കാൾ മോശമാണെന്നാണ് കെ സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. ബുധനാഴ്ച കാസർകോഡ് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാനം ചെയ്യമ്പോഴായിരുന്നു വിവാദ പരാമർശം.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ല. ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം ഉള്ളതുപോലെ കൊടുക്കാതിരിക്കാനുള്ള അധികാരം യുഡിഎഫിനുമുണ്ടെന്ന് സുധാകരൻ പറഞ്ഞു.പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു. പക്ഷേ പെണ്ണുങ്ങളേക്കാൾ മോശമായെന്നതാണ് യാഥാത്ഥ്യമെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് സുധാകരൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP